സ്വിഗ്ഗി, സൊമാറ്റോയേക്കാൾ വിലക്കുറവിൽ Food Order ചെയ്യാം ഈ ആപ്പിൽ?

Updated on 08-May-2023
HIGHLIGHTS

വിലക്കുറവിൽ ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാം

ബിസിനസ്സുകൾക്ക് അവരുടെ സേവനങ്ങൾ നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിത്

ONDCയെ കുറിച്ച് വിശദമായി മനസിലാക്കാം...

Swiggyയും Zomatoയും അരങ്ങ് വാഴുന്ന വിപണിയിൽ മറ്റൊരു ഫുഡ് ഓർഡർ ആപ്ലിക്കേഷൻ അസാധ്യമാണെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇവയേക്കാൾ വളരെ കുറഞ്ഞ കമ്മീഷനിൽ പ്രവർത്തിക്കുന്ന ജനപ്രിയമായ മറ്റൊരു പ്ലാറ്റ്‌ഫോമുണ്ട്. അതായത്, സ്വഗ്ഗി, സൊമാറ്റോ പോലുള്ള ഇടനിലക്കാർ വരുമ്പോൾ അത് ഭക്ഷണം വാങ്ങുന്നവന് താങ്ങാനാവുന്നതിലും അധിക പണമാണ് ഈടാക്കുന്നത്. മാത്രമല്ല, ഇനി മുതൽ ഓരോ ഓർഡറിലും 2 രൂപ അധികം ഈടാക്കാനുള്ള തീരുമാനവും Swiggy അടുത്തിടെ സ്വീകരിച്ചിരുന്നു.

ഇത്തരത്തിൽ ബിസിനസ്സുകൾക്ക് അവരുടെ സേവനങ്ങൾ നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ONDC എന്ന പ്ലാറ്റ്ഫോമിനെ കുറിച്ച് നിങ്ങൾക്കറിയാമോ?

Food Orderന് മികച്ച platform

ഇന്ന് ദിവസേന 10,000ത്തിലധികം ഓർഡറുകൾ ഡെലിവർ ചെയ്യുന്ന പ്ലാറ്റ്ഫോമാണിത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് Open Network for Digital Commerce ആരംഭിക്കുന്നത്. എന്നാൽ ഇത് ഒരു ആപ്പല്ല. ഒരുപാട് ആപ്ലിക്കേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമെന്ന് പറയാം. മറ്റ് Food Order  ആപ്പുകളുമായി താരതമ്യം ചെയ്തപ്പോൾ ONDC ഈടാക്കുന്ന ചാർജ് വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Paytm വഴി ഒഎൻഡിസിയുടെ സേവനം പ്രയോജനപ്പെടുത്താം. പേടിഎം അക്കൗണ്ടുള്ള ആർക്കും പ്ലാറ്റ്‌ഫോമിൽ നിന്ന് online orderലൂടെ സാധനങ്ങളും ഭക്ഷണവും വാങ്ങാം. ഇതിനായി പേടിഎമ്മിൽ ONDC എന്ന് ടൈപ്പ് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യുക. ഇവിടെ നിങ്ങൾക്ക് ONDC സ്റ്റോർ കാണാനാകും. ഭക്ഷണവും, പലചരക്ക് സാധനങ്ങളം, മറ്റ് അവശ്യവസ്തുക്കളുമെല്ലാം ഇതിലൂടെ പർച്ചേസ് ചെയ്യാവുന്നതാണ്. എന്നാൽ നിലവിൽ ബെംഗളൂരുവിൽ മാത്രമാണ് ONDC പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് നഗരങ്ങലിലേക്കും ഇത് സേവനം എത്തിക്കുമെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :