Train ടിക്കറ്റ് Paytm കടമായി തരും! എങ്ങനെയെന്നോ?

Train ടിക്കറ്റ് Paytm കടമായി തരും! എങ്ങനെയെന്നോ?
HIGHLIGHTS

Paytm കിടിലൻ ഓഫറുകളാണ് ടിക്കറ്റ് ബുക്കിങ്ങിന് ഒരുക്കിയിരിക്കുന്നത്

കടമായി ട്രെയിൻ ടിക്കറ്റ് എടുക്കാനും പേടിഎമ്മിൽ സംവിധാനമുണ്ട്

പേ ലേറ്റർ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്

ഇന്ന് UPI ഇടപാടുകൾ എത്തിപ്പെട്ടിരിക്കുന്ന വ്യാപ്തി വിശാലമാണ്. കാരണം, വെറുതെ സാധനങ്ങൾ വാങ്ങാനുള്ള പർച്ചേസ് മാത്രമല്ല ഇത്തരം യുപിഐ ആപ്ലിക്കേഷനുകൾ. പകരം ഡിജിറ്റൽ ഗോൾഡ് പോലുള്ള നിക്ഷേപങ്ങൾക്കും ഓൺലൈൻ നടപടികൾക്കുമെല്ലാം ഇന്ന് യുപിഐ അത്യന്താപേക്ഷമായി മാറിക്കഴിഞ്ഞു.

അതുപോലെ ട്രെയിൻ, ബസ്, വിമാന ടിക്കറ്റുകൾക്കും ഇന്ന് പേടിഎം നിർണായകമാകുകയാണ്. അടുത്തിടെ Flight ticketകൾക്ക് പേടിഎം ട്രാവൽ കാർണിവലിലൂടെ മികച്ച ഓഫറുകൾ നൽകിയിരുന്നു. ഇതിനുപരി ഓൺലൈൻ ബുക്കിങ്ങിലെല്ലാം Paytm കിടിലൻ ഓഫറുകളും കിഴിവുകളുമാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കുന്നത്.

ഈ Paytm പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ഇപ്പോൾ ടിക്കറ്റ് എടുത്ത്, പിന്നീട് പണമടയ്ക്കാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ട്രെയിൻ ടിക്കറ്റുകൾ തീർന്നുപോകുമെന്ന് ആശങ്കയുള്ളവർക്ക് ഒരുപക്ഷേ കൈവശം അത്ര പണം ഉണ്ടായിരിക്കണമെന്നില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ തൽക്കാലം Ticket Booking നടത്തി, പിന്നീട് പണമടയ്ക്കാനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ Paytm പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് 60,000 രൂപ വരെ പലിശയൊന്നും കൂടാതെ കടം നൽകുകയാണ്. ഈ Paytm ഫീച്ചറിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഇപ്പോൾ ബുക്ക് ചെയ്ത് പിന്നീട് പണം അടയ്ക്കുന്ന ഫീച്ചറിനായി ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ക്രെഡിറ്റ് പർച്ചേസുകളുടെയും റെക്കോർഡ് അടങ്ങുന്ന ഒരു പ്രതിമാസ ബിൽ ഉണ്ടായിരിക്കും. Paytm പോസ്റ്റ്‌പെയ്ഡ് എന്നാണ് ഇതിനെ പറയുന്നത്. എങ്ങനെയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് നോക്കാം…

Paytm പോസ്റ്റ്‌പെയ്ഡ് വഴി IRCTC ടിക്കറ്റ് ബുക്കിങ്

ഇതിനായി IRCTC പോർട്ടലിലെ നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

ഇവിടെ തീയതിയും നിങ്ങൾക്ക് യാത്ര ചെയ്യേണ്ട സ്ഥലവും യാത്രാ വിശദാംശങ്ങളും നൽകുക. ശേഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ഇവിടെ പേയ്മെന്റ് സെക്ഷനിൽ നിന്ന് പേ ലേറ്റർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം, പേടിഎം പോസ്റ്റ്‌പെയ്ഡ്" ഓപ്ഷൻ സെലക്ട് ചെയ്യാം.

ഇതിന് ശേഷം, നിങ്ങളുടെ പേടിഎം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. OTP നൽകിയാണ് ലോഗിൻ നടത്തേണ്ടത്. ഇങ്ങനെ നിങ്ങളുടെ ബുക്കിങ് പൂർത്തിയാകുന്നു.

 
 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo