6 ലഡ്ഡുവിന് 1001 രൂപ Credit ആകും! Google Pay സ്വീറ്റ് & വെറൈറ്റി Diwali GAME

Updated on 31-Oct-2024

Diwali GAME: ഗൂഗിൾ പേയിൽ 6 ലഡ്ഡു കളക്റ്റ് ചെയ്താൽ മതി 1001 രൂപ കിട്ടും. എല്ലാ വർഷവും Gpay ഏതെങ്കിലും ഗെയിം സമ്മാനങ്ങളുമായി എത്താറുണ്ട്. ഇത്തവണത്തെ ദീപാവലി ഗെയിം വളരെ ജനശ്രദ്ധ നേടുന്നു. കാരണം, Google Pay Laddoo ഗെയിം സിമ്പിളാണ്, എന്നാലും പവർഫുള്ളും.

മധുരമുള്ള ഗൂഗിൾപേ Diwali GAME

ഗൂഗിൾ പേയുടെ ലഡ്ഡു ഗെയിം ജനശ്രദ്ധ നേടുകയാണ്. 6 വേറിട്ട ലഡ്ഡുകൾ ശേഖരിച്ചാൽ മതി. അത് ഏത് തരത്തിലുള്ള പേയ്മെന്റുകളിലൂടെയും നേടാം. റീചാർജുകളിലൂടെ അല്ലാതെ, കൂട്ടുകാരിൽ നിന്ന് ചോദിച്ച് മേടിക്കാം. ഇല്ലെങ്കിൽ അഡീഷണലുള്ള ലഡ്ഡു ഗിഫ്റ്റായി സമ്മാനിച്ച് വേറെ ലഡ്ഡു നേടാം. എന്തായാലും ഇന്ത്യക്കാർക്ക് ദീപാവലി ലഡ്ഡു ഗെയിം നന്നേ ബോധിച്ചിട്ടുണ്ട്.

Google Pay Diwali GAME: വിശദമായി

ഒക്ടോബർ 21 മുതൽ Google Pay Game ആരംഭിച്ചിട്ടുണ്ട്. നവംബർ 7 വരെയാണ് ആറ് തരം വെർച്വൽ ലഡ്ഡൂകൾ ശേഖരിക്കാനുള്ള സമയം. ഈ ആറ് ലഡ്ഡുവും കിട്ടിയാൽ നിങ്ങൾക്ക് 1,001 രൂപ വരെ ക്യാഷ്ബാക്കും ഉറപ്പാണ്.

പല നിറത്തിലുള്ള ആറ് ലഡ്ഡുകൾക്കും ആറ് പേരുകളുമുണ്ട്. കളർ, ഫുഡി, ഡിസ്കോ, ദോസ്തി, ട്രെൻഡി, ട്വിങ്കിൾ എന്നിവയാണുള്ളത്. ഗൂഗിൾപേ ലഡ്ഡു ഗെയിമിൽ ചില നിബന്ധനകളും വച്ചിട്ടുണ്ട്.

ഏതെങ്കിലും മെർച്ചന്റ് അക്കൌണ്ടിലേക്ക് ഷോപ്പിങ്ങിലൂടെ പേയ്മെന്റ് ചെയ്ത് ലഡ്ഡു നേടാം. ക്രെഡിറ്റ് കാർഡ് വഴിയും റീചാർജുകൾ വഴിയും ലഡ്ഡു ലഭിക്കും. അതുമല്ലെങ്കിൽ ബില്ല് അടയ്ക്കുമ്പോൾ ലഡ്ഡു കിട്ടും. ഇവയ്ക്കെല്ലാം മിനിമം 100 രൂപ ചെലവാക്കിയാൽ മതി. എല്ലാ പണമിടപാടുകൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ടാസ്ക് ഒരു പ്രശ്നമാകില്ല. 200 രൂപയുടെ ഗിഫ്റ്റ് കാർഡിലൂടെയും വേണമെങ്കിൽ ലഡ്ഡു നേടാനാകും.

സുഹൃത്തുക്കൾക്ക് റിപ്പീറ്റ് ആയിട്ടുള്ള ലഡ്ഡുവിലൊന്ന് ഗിഫ്റ്റ് ചെയ്യാം. അപ്പോൾ നിങ്ങൾക്ക് മറ്റൊരു ലഡ്ഡു ലഭിക്കും. ചിലപ്പോൾ നിങ്ങൾ കാത്തിരിക്കുന്ന കളർ ലഡ്ഡുവോ ട്വിങ്കിളോ ആയിരിക്കുമിത്. ഇല്ലെങ്കിൽ റിക്വസ്റ്റ് ഓപ്ഷനിലൂടെ സുഹൃത്തുക്കളോട് ഒരു ലഡ്ഡു തരാൻ അഭ്യർഥിക്കാം. ദീപാവലി പരസ്പരം വെളിച്ചം പകരാനുള്ളതാണല്ലോ! അപ്പോൾ പിന്നെ വെർച്വൽ ലഡ്ഡു വിതരണവും അങ്ങനെ തന്നെ.

Also Read: How to: എല്ലാർക്കും കൂടി ഒറ്റ Google Pay! UPI Circle ഫീച്ചർ സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നോ?

മധുരമുള്ള ഗൂഗിൾപേ Diwali GAME

ഇതൊരു ബല്ലാത്ത ഗെയിമെന്ന് യൂസേഴ്സ്

എന്നാലും ഗൂഗിൾപേയാണ് ശരിക്കും ഗെയിം കളിക്കുന്നതെന്ന് ചിലർ പറയുന്നു. നമ്മുടെ കൈയിലില്ലാത്ത ലഡ്ഡു സുഹൃത്ത് അയച്ചാലും കിട്ടുന്നത് മറ്റൊരു ലഡ്ഡു ആയിരിക്കും. ഇങ്ങനെ ഒറ്റ ലഡ്ഡുവിൽ ടാസ്ക് പൂർത്തിയാക്കാനാകുന്നില്ല എന്ന് നിരാശപ്പെടുന്നവരുണ്ട്. ഒപ്പം ലഡ്ഡുവിനായി എക്സ് വഴികൾ ആളുകൾ റിക്വസ്റ്റ് പങ്കുവയ്ക്കുന്നു. പേയ്മെന്റ് കൂട്ടാനുള്ള ഗൂഗിൾപേയുടെ തന്ത്രത്തെയും പലരും ട്രോൾ ചെയ്യുന്നുണ്ട്.

എല്ലാ ലഡ്ഡുവും നേടി ക്യാഷ്ബാക്ക് ലഭിച്ചവരും നിരവധിയുണ്ട്. ഇവർ തങ്ങളുടെ ഗെയിം സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്. ഒരു ഉപയോക്താവിന് 927 രൂപ വരെ ക്യാഷ്ബാക്ക് ലഭിച്ചിട്ടുണ്ട്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :