ക്രിക്കറ്റ് വേൾഡ്കപ്പും ഏഷ്യാ കപ്പും ഫ്രീയായി ഹോട്ട്സ്റ്റാറിൽ

Updated on 10-Jun-2023
HIGHLIGHTS

ഏഷ്യാ കപ്പ്, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് എന്നിവ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും

ഹോട്ട്സ്റ്റാർ ഉപയോക്താക്കൾക്ക് ഇവ സൗജന്യമായി സ്ട്രീം ചെയ്യും

നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കാനാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ ഇവ ഫ്രീയായി സ്ട്രീം ചെയ്യുന്നത്

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar) രംഗത്ത്. ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പ്, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar) ഉപയോഗിക്കുന്ന എല്ലാ മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

മൊബൈൽ ഉപയോക്താക്കൾക്കും സൗജന്യ സ്ട്രീമിങ് ലഭിക്കും

ക്രിക്കറ്റ് എന്ന ഗെയിമിനെ ആരാധിക്കുന്ന പരമാവധി മൊബൈൽ ഉപയോക്താക്കൾക്ക് അത് ലഭ്യമാക്കാനും വേണ്ടിയാണ് സൗജന്യ സ്ട്രീമിങ് എന്ന തീരുമാനം ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ (Disney+ Hotstar) ഏറ്റെടുത്താതിരിക്കുന്നത്. ജിയോസിനിമ ഐപിൽ സ്ട്രീം ചെയ്ത സമയത്ത് ഹോട്ട്സ്റ്റാർ കാഴ്ചക്കാരുടെ എണ്ണത്തിൽ ഏറെ തിരിച്ചടി നേരിട്ടിരുന്നു. ഇനിയും ഒരിക്കൽക്കൂടി അ‌ത്തരം ഒരു തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar) ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഒടിടി മേഖലയിൽ ഇന്ത്യൻ വിപണിയിലുള്ള ആധിപത്യം തകരുന്നത് ഹോട്ട്സ്റ്റാറിന്റെ അ‌ടിത്തറയിളക്കാൻ പോലും ഇടയാക്കും എന്ന തിരിച്ചറിവിൽനിന്നാണ് തീരുമാനം ഈ ഉണ്ടായിരിക്കുന്നത്.

വമ്പൻ ടൂർണമെന്റുകളാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രക്ഷേപണം ചെയ്യുന്നത്

ഏഷ്യാ കപ്പ് 2022, ഐസിസി പുരുഷ ടി20 ലോകകപ്പ്, 2023 ഐസിസി വനിതാ ടി20 ലോകകപ്പ് എന്നിവയുൾപ്പെടെയുള്ള വമ്പൻ ടൂർണമെന്റുകളുടെ പ്രക്ഷേപണത്തിലൂടെ നിരവധി പ്രേക്ഷകരെ നേടിയെടുക്കാൻ നേരത്തെ ഹോട്ട്സ്റ്റാറിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തവണത്ത ഐപിഎൽ കൈവിട്ടത് വൻ തിരിച്ചടിയാകുകയും ഇന്ത്യൻ ഒടിടി വിപണിയിൽ ജിയോ മുൻനിരയിലേക്ക് ഉയർന്നുവരുന്നതിന് ഇടയാക്കുകയും ചെയ്തു. ജിയോ നടത്തിയ സൗജന്യ സ്ട്രീമിങ് വിപ്ലവമാണ് ഡിസ്നി+ ഹോട്ട്സ്റ്റാറി (Disney+ Hotstar)നെയും ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്.

തങ്ങൾക്ക് കിട്ടിയ ഐപിഎൽ സ്ട്രീമിംഗ് അവകാശം ഇന്ത്യക്കാരുടെ ഇടയിൽ സ്വാധീനം വർധിപ്പിക്കാൻ കിട്ടിയ സുവർണാവസരമാക്കി മാറ്റാൻ ജിയോയ്ക്ക് ഈ സൗജന്യ സ്ട്രീമിങ് ധാരാളമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ 3.2 കോടിയിലധികം തത്സമയ കാഴ്‌ചക്കാരുമായി ഒടിടി പ്ലാറ്റ്ഫോം ചരിത്രത്തിൽ ലോക റെക്കോഡുകൾ സ്ഥാപിച്ചു.

ഐപിഎൽ അ‌വസാനിക്കുകയും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ പ്രേക്ഷകർ വീണ്ടും ഡിസ്നി+ ഹോട്ട്സ്റ്റാറി (Disney+ Hotstar) ലേക്ക് തിരിച്ചെത്താൻ തുടങ്ങിയിട്ടുണ്ട്. നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കാനും ഇന്ത്യൻ ഒടിടി രംഗത്തെ മേൽക്കൈ നിലനിർത്താനും സാധ്യമായ എല്ലാ വഴികളും ഡിസ്നി+ ഹോട്ട്സ്റ്റാർ പിന്തുടരും എന്നാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.

Connect On :