മികച്ച ഉത്പന്നങ്ങളെ കണ്ടെത്തി അതിന്റെ ഗുണമേൻമയും ,പെർഫോമൻസും കണ്ടെത്തി എല്ലാ വർഷവും ഡിജിറ്റ് നൽകുന്ന അവാർഡുകളാണ് സീറോ വൺ അവാർഡുകൾ .ഡിജിറ്റിന്റെ ലാബിൽ ടെസ്റ്റ് ചെയ്തും കൂടാതെ ഉപഭോതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ,അങ്ങനെ പലതരിൽ ഉത്പനങ്ങളുടെ പെർഫോമൻസ് മനസ്സിലാക്കുന്നു .ഇപ്പോൾ ഒരുപാടു ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .എന്നാൽ അതിൽ നിന്നും മികച്ച സ്മാർട്ട് ഫോണുകളെ കണ്ടെത്തുന്നത് അത്ര എളുപ്പമായ കാര്യമല്ല .ഇപ്പോൾ ഇവിടെ നിന്നും 2018 ലെ മികച്ച ആസ്മാർട്ട് സ്പീക്കറുകളെ കണ്ടെത്താം .എന്നാൽ ഈ വർഷം ഞങ്ങൾ കുറച്ചു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളെ കണ്ടെത്തിക്കഴിഞ്ഞു .നിലവിൽ വിപണിയിൽ വിവിധതരത്തിലുള്ള സ്മാർട്ട് സ്പീക്കറുകൾ ലഭ്യമാകുന്നതാണു് .എന്നാൽ അതിൽ നിന്നും മികച്ച സ്പീക്കറുകൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് .ഡിജിറ്റ് ഇവിടെ ഈ വർഷത്തെ മികച്ച സ്പീക്കറുകൾ പ്രഖ്യാപിക്കുന്നതാണ് .
ഗൂഗിൾ ഹോം
ഈ വർഷം ഗൂഗിൾ നിന്നും പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് സ്പീക്കറുകളിൽ ഒന്നാണ് ഗൂഗിളിന്റെ ഹോം .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഭാഷകൾ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് .ഇന്ത്യൻ ഭാഷകളിൽ ഉപഭോതാക്കൾക്ക് ഉപയോഗിക്കുന്നതിനു സാധ്യമാകുന്നതാണ് .ഗാനാ, സാവന്‍, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ഗൂഗിള്‍ പ്ലേ മ്യൂസിക് പോലുള്ള സേവനങ്ങള്‍ ഗൂഗിള്‍ ഹോം സ്പീക്കറില്‍ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെതന്നെ പലതരത്തിലുള്ള ശബ്ദങ്ങൾ തിരിച്ചറിയുന്നതിനു ഇത് സഹായിക്കുന്നതാണ് .ഈ വർഷം പുറത്തിറങ്ങിയതിൽ ഒരു മികച്ച സ്മാർട്ട് സ്പീക്കറുകളിൽ ഒന്ന് ഇതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ആമസോൺ എക്കോ പ്ലസ് (2nd gen)
ആമസോണിന്റെ ഈ വർഷം പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച സ്മാർട്ട് സ്പീക്കറുകളിൽ ഒന്നാണ് ആമസോൺ എക്കോ പ്ലസ് (2nd gen) .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 360° ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .കൂടാതെ അലക്സാ എല്ലാംതന്നെ ഇതിൽ ഉപയോഗിക്കുന്നതിനു സാധ്യമാകുന്നതാണ്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .