ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന AI-യെ കുറിച്ച് അറിയാത്തവർ വിരളം. നമ്മുടെ ദൈംനംദിന ജീവിതത്തിലും Artificial Intelligence നിർണായകമായി മാറുന്നു. ടെക്നോളജിയുടെ കുതിപ്പിനും നമ്മുടെ തിരക്കേറിയ ജീവിതത്തിനും AI സഹായം ആവശ്യമാണ്.
സ്മാർട്ട്ഫോൺ മേഖലയിലും എഐ ടെക്നോളജി പ്രാധാന്യമർഹിക്കുന്നു. നിങ്ങൾ ഫോണിലെടുക്കുന്ന ഫോട്ടോയിൽ മുതൽ അത് ശ്രദ്ധിച്ചിട്ടുണ്ടാകും. AI ക്യാമറയുള്ള ഫോട്ടോഗ്രാഫിയാണ് മിക്ക സ്മാർട്ഫോണുകളിലുമുള്ളത്. അതുപോലെ വോയ്‌സ് അസിസ്റ്റന്റ് പോലുള്ള എഐ ഫീച്ചറുകളും നമുക്ക് പ്രയോജനം ചെയ്യുന്നു.
സ്‌മാർട്ട്‌ഫോണുകളിൽ പല തരത്തിലാണ് AI ടെക്നോളജി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ നിങ്ങൾക്കായി ഡിജിറ്റ് ഒരു പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നു. Digit AI-Q scoring system ഡിജിറ്റ് നിങ്ങൾക്ക് മുന്നിലായി അവതരിപ്പിക്കുകയാണ്.
ഫോൺ, ലാപ്ടോപ്പ് പോലുള്ള ഉപകരണങ്ങളിലെ AI പ്രകടനം വിലയിരുത്തുന്നതിനാണ് ഇത്. ഈ സ്‌കോറിംഗ് സിസ്റ്റത്തിലൂടെ ഒരു ഉപകരണത്തിന്റെ യഥാർഥ AI കപ്പാസിറ്റി മനസിലാക്കാം. മാധ്യമ രംഗത്ത് ഇങ്ങനെ AI പെർഫോമൻസ് അളകുക്കുന്ന ഒരു സംവിധാനം ഇത് ആദ്യമാണ്. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് ഡിജിറ്റിന്റെ AI-Q ഉപയോഗിച്ച് എഐ സംവിധാനം മെച്ചപ്പെടുത്താം.
ഡിജിറ്റിന്റെ ഉടമസ്ഥരായ ടൈംസ് നെറ്റ്‌വർക്കിന്റെ സിഒഒ രോഹിത് ഛദ്ദ AI-Q സിസ്റ്റത്തിലെ തന്റെ പ്രതീക്ഷകൾ പങ്കുവച്ചു. ‘ഞങ്ങളുടെ തന്ത്രപരമായ വളർച്ചാ സംരംഭങ്ങളുടെ ഭാഗമായാണ് ഡിജിറ്റിനെ സ്വന്തമാക്കിയത്. ഡിജിറ്റിനെ അതിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ്. AI-Q ശരിക്കും ഇക്കാലത്തെ വലിയൊരു കണ്ടുപിടിത്തമാണ്. ഇത് ടെക്നോളജി മേഖലയിൽ ഡിജിറ്റിന്റെ ചിന്താ നേതൃത്വത്തെ വ്യക്തമാക്കുന്നു.
ജനറേറ്റീവ് AI-യുടെ വളർച്ചയും അതിന്റെ പ്രായോഗികതയും ഇങ്ങനെ വിശകലനം ചെയ്യാം. പുതിയ സംരഭത്തിലൂടെ ഉപകരണങ്ങളിലെ AI ഫീച്ചറുകൾ മനസ്സിലാക്കാൻ വരിക്കാരെ സഹായിക്കാനാകും. ഇതിൽ 80 മോഡലുകളും AI പെർഫോമൻസിന്റെ 180-ലധികം വശങ്ങളും ഉൾപ്പെടുന്നു.’ ഇങ്ങനെ വേഗത, കൃത്യത, ഉത്ഭവ സമയം എന്നിവയെല്ലാം സമഗ്രമായ വിലയിരുത്താനാകും, എന്നും അദ്ദേഹം വിശദമാക്കി.
സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ എന്നിവലിലെല്ലാം ഇന്ന് AI ടെക്നോളജി ഉപയോഗിക്കുന്നു. ഇവയിലെ AI കപ്പാസിറ്റി വിലയിരുത്തുന്ന സ്‌കോറിങ് സംവിധാനമാണ് ഡിജിറ്റ് AI-Q. AI Quotient എന്നാണ് ഇതിന്റെ പേര്. AI-Q സ്കോർ ഉപയോക്താക്കൾക്ക് അവരുടെ ഗാഡ്‌ജെറ്റുകളിലെ AI സ്പെസിഫിക്കേഷനുകൾ മനസിലാക്കാം.
ഉപകരണങ്ങളുടെ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റിൽ (NPU) നടത്തുന്ന 80 AI, കമ്പ്യൂട്ടർ വിഷൻ ടെസ്റ്റുകൾ ഉൾപ്പെടുന്ന വിപുലമായ ഒരു ടെസ്റ്റിംഗ് പ്രക്രിയയിൽ നിന്നാണ് AI-Q വികസിപ്പിച്ചിട്ടുള്ളത്. ഒബ്ജക്റ്റ് റെക്കഗ്നിഷൻ/ക്ലാസിഫിക്കേഷൻ അതായത് ഉപകരണങ്ങളെ തിരിച്ചറിയുന്നതും വേർതിരിക്കുന്നതും ഇതിലൂടെ സാധിക്കും.
സെമാന്റിക് സെഗ്മെന്റേഷൻ, പാരലൽ ഒബ്ജക്റ്റ് റെക്കഗ്നിഷൻ ഫീച്ചറുകളും ലഭ്യമായിരിക്കും. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, ഒബ്ജക്റ്റ് ട്രാക്കിംഗ് പോലുള്ള പരീക്ഷണങ്ങളും നടത്താം. ഇമേജ് & വീഡിയോ പ്രോസസിംഗ്, ഫേസ് റെക്കഗ്നിഷൻ സൌകര്യങ്ങൾ ഇതിലുണ്ട്. ക്യാമറ സീൻ ഡിറ്റക്ഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് തുടങ്ങി വിവിധ തരത്തിലുള്ള ടെസ്റ്റുകളാണ് ഇതിലുള്ളത്.
Read More: NASA Starliner Issue: പേടകം പണി നടക്കുന്നു, NASA Astronauts വില്യംസും വിൽമോറും ഭ്രമണപഥത്തിൽ തന്നെ…
ഡിജിറ്റ് വെബ്സൈറ്റിൽ Digit-AI-zed എന്ന കാറ്റഗറിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ AI-യുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും റിവ്യൂകളും നിങ്ങൾക്ക് വായിച്ചറിയാം. എഐ ടെക്നോളജിയെ കുറിച്ച് വിപുലമായി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജനം ചെയ്യും.