Ration Card Update: നിങ്ങളുടെ റേഷൻ കാർഡിൽ ഈ അപ്ഡേറ്റ് വരുത്തിയിട്ടുണ്ടോ? മുന്‍ഗണനാ റേഷന്‍ കാർഡ് വരിക്കാർക്ക് EKYC അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി അവസാനിക്കാറായി.
സംസ്ഥാനത്തെ BPL Card ഉടമകൾ ഇ-കെവൈസി അപ്ഡേഷൻ ഈ മാസത്തിനകം പൂർത്തിയാക്കാനാണ് നിർദേശം.
സെപ്തംബർ മുതൽ ഇ കെവൈസി അപ്‌ഡേഷന്‍ നടത്തി വരുന്നു. ഇതിനുള്ള സമയപരിധി December 31 വരെ നീട്ടിയിരുന്നു. ഇനി 2 ആഴ്ചകൾക്കുള്ളിൽ അവസാന തീയതി എത്തുന്നു. 31 വരെ കാത്തിരിക്കാതെ, തിരക്ക് ഒഴിവാക്കാനായി EKYC Update വേഗം പൂർത്തിയാക്കുന്നതാണ് നല്ലത്.
മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യാനാണ് സമയപരിധി നീട്ടി നൽകിയിരുന്നത്. ഇക്കാര്യം പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ ആണ് അറിയിച്ചിരുന്നത്. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇകെവൈസി അപ്‌ഡേഷന്‍ 100 ശതമാനം പൂര്‍ത്തീയാക്കാനുള്ള പ്രയത്നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. റേഷൻ കാർഡ് EKYC അപ്ഡേഷൻ ഓൺലൈനായും നടത്താവുന്നതാണ്.
സ്മാര്‍ട്ട് ഫോണ്‍ വഴി മസ്റ്ററിങ് നിങ്ങൾക്ക് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ- UIAI അംഗീകരിച്ച ആപ്ലിക്കേഷൻ ഉപയോഗിക്കാം.
മേര കെവൈസി മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഓൺലൈൻ രജിസ്ട്രേഷൻ. ഇതിനായി സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Mera KYC ഡൗൺലോഡ് ചെയ്യണം. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,20,904 റേഷന്‍കാര്‍ഡ് അംഗങ്ങള്‍ ആപ്പിലൂടെ ഇ-കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കിയിട്ടുണ്ട്.
കൂടാതെ താലൂക്കുകളില്‍ ക്യാമ്പുകള്‍ വഴിയും ഇ കെവൈസി അപ്‌ഡേറ്റ് പ്രക്രിയ നടത്തി വരുന്നു. ഇവിടെ കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍ക്കെല്ലാം മസ്റ്ററിങ് നടത്താം.
റേഷന്‍ ആനുകൂല്യം വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടന്നും അംഗങ്ങൾ ആനുകൂല്യത്തിന് അര്‍ഹരാണെന്നും ഉറപ്പു വരുത്താനുള്ളതാണ് മസ്റ്ററിങ്. ഇങ്ങനെ അനധികൃതമായി റേഷൻ വിഹിതം വാങ്ങുന്നവരെ കണ്ടെത്താനാകും. അർഹതപ്പെട്ടവർക്ക് അവരുടെ വിഹിതം ലഭിക്കുന്നത് ഉറപ്പാക്കാനും സാധിക്കുന്നു.
ഇത് തികച്ചും സൗജന്യമാണ്. നിങ്ങൾക്ക് ഫോൺ വഴിയും റേഷൻ കടകൾ വഴിയും മസ്റ്ററിങ് നടത്താം. എല്ലാ അംഗങ്ങളും ഇതിന് ഹാജരാകണമെന്ന നിബന്ധനയാണുള്ളത്. കൂടാതെ നേരത്തെ പറഞ്ഞ പോലുള്ള ക്യാമ്പുകൾ വഴിയും മസ്റ്ററിങ് അപ്ഡേറ്റ് നടത്തി വരുന്നു.
Also Read: YouTube Channel: Simple സ്റ്റെപ്പിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങാം, വരുമാനം നോക്കുന്നവർക്ക്…