എല്ലാ ആൻഡ്രോയിഡ് ഫോണുകൾക്കും ഇനി പിക്സൽ അനുഭവം

Updated on 14-Jun-2017
HIGHLIGHTS

റൂട്ട് ചെയ്യാത്ത ആൻഡ്രോയിഡ് ഫോണുകളിലും പ്രവർത്തിക്കുന്ന പിക്സൽ ലോഞ്ചറാണ് അണിയറയിലൊരുങ്ങുന്നത്

ആൻഡ്രോയിഡ് ഫോണുകൾക്ക് പിക്സൽ അനുഭവം സമ്മാനിക്കാൻ പുതിയ ലോഞ്ചറുമായി ഒരുകൂട്ടം  ഡവലപ്പർമാർ രംഗത്ത്. പിക്സൽ ലോഞ്ചർ എന്ന പേരിലാണ് ഈ  ആപ്പ് അണിയറയിലൊരുങ്ങുന്നത്. നിലവിൽ നിരവധി തേഡ് പാർട്ടി  പിക്സൽ ലോഞ്ചറുകൾ ലഭ്യമായ പ്‌ളേ സ്റ്റോറിലേക്കാണ് വ്യത്യസ്തമായ മറ്റൊരു ലോഞ്ചർ കൂടി എത്തുന്നത്.

എല്ലാ സ്മാർട്ട്ഫോണുകൾക്കും പിക്സൽ ഫോണിലേതിന് സമാനമായ കെട്ടും മട്ടും നൽകാൻ ഗൂഗിളിന്റെ പുതിയ ലോഞ്ചറിന് കഴിയും.നിലവിലെ ചില പിക്സൽ ലോഞ്ചറുകൾ ഉപയോഗിക്കാൻ ഫോൺ റൂട്ട് ചെയ്യേണ്ടി വരുമെന്ന പോരായ്മ മറികടക്കാൻ ഇവർ  തയാറാക്കുന്ന പുതിയ ലോഞ്ചറിന് കഴിയും.

ഗൂഗിൾ നൗ  പാനലും G തിരയൽ പേജും പോലുള്ള നിരവധി സവിശേഷതകളാണ് പിക്സൽ ലോഞ്ചറിലുള്ളത്.ഒരു സിസ്റ്റം അപ്ലിക്കേഷനായി പ്രവർത്തിക്കുമ്പോൾ മാത്രം ഈ പ്രത്യേകതകൾ നൽകുന്ന സേവനം വെറുമൊരു apk രൂപത്തിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഈ സവിശേഷതകൾ പ്രകടമാക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പിക്സൽ  ലോഞ്ചറുകളുടെ  പ്രധാന വെല്ലുവിളി. ഈ പോരായ്മ മറികടക്കാനുള്ള പണിപ്പുരയിലാണ് ഈ ഡവലപ്പർമാർ  ശ്രമിക്കുന്നത്.

Connect On :