മലയാളത്തിൽ ഇതാ ഏറ്റവും പുതിയ OTT റിലീസുകൾ ഇന്ന്

Updated on 10-Jul-2022
HIGHLIGHTS

ടോവിനോയുടെ പുതിയ ചിത്രം ഇതാ നേരിട്ട് OTT യിൽ റിലീസ് ചെയ്തു

DearFriend എന്ന സിനിമയാണ് നേരിട്ട് റിലീസ് ചെയ്തിരിക്കുന്നത്

മലയാളത്തിലെ യുവ നടൻ ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം ഇതാ നേരിട്ട് OTT യിൽ പുറത്തിറങ്ങിയിരുന്നു  .DearFriend എന്ന പുതിയ സിനിമയാണ് സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമായ  നെറ്റ്ഫ്ലിക്സിൽ ഇന്ന്  ജൂലൈ 10 നു റിലീസ് ചെയ്തിരിക്കുന്നു  .ടോവിനോ തോമസ് കൂടാതെ ബേസിൽ ജോസഫ് എന്നിങ്ങനെ ഒരു വലിയ താര നിരതന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളായ നടൻ വിനീത് കുമാർ ആണ് DearFriend എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

വിക്രം സിനിമ OTT റിലീസ് ചെയ്തിരിക്കുന്നു

മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം നേടിയിരുന്നത് .കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .

അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഭീമമായ തുകയ്ക്ക് ആണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വിക്രം സ്വന്തമാക്കിയിരുന്നു.ഇപ്പോൾ ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .OTT യിൽ എത്തിയിട്ടും തമിഴ് നാട്ടിലെ തിയറ്ററുകളിൽ ഈ ചിത്രം ഇപ്പോൾ പ്രദർശന വിജയം നേടിക്കൊണ്ടിരിക്കുകയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :