ഫ്രീയായി ആധാർ അപ്ഡേറ്റ് ചെയ്യേണ്ട അവസാന ദിവസമെത്താറായി

Updated on 12-Jun-2023
HIGHLIGHTS

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മാർച്ചിലാണ് ആധാർ അപ്ഡേഷന് ആരംഭിച്ചത്

ഫ്രീയായി ആധാർ അപ്‌ഡേഷൻ നൽകുന്ന ഓപ്ഷൻ ജൂൺ 14 ന് അവസാനിക്കുകയാണ്

സൗജന്യമായി ഓൺലൈനിലൂടെ എങ്ങനെ ആധാർ അപ്ഡേഷൻ ചെയ്യാം എന്ന് നോക്കാം

ഇന്ത്യക്കാരെ സംബന്ധിച്ച് ആധാർ (Aadhaar) കാർഡിന്റെ ആവശ്യകതയും പ്രധാന്യവും വളരെ വലുതാണ്. കുട്ടികളുടെ പഠനം മുതൽ സർക്കാർ സേവനങ്ങൾക്കു വരെ ഇന്ന് ആധാർ (Aadhaar) നിർബന്ധമാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഈ 12 അക്ക രേഖ  തിരിച്ചറിയൽ രേഖയായി മാറിക്കഴിഞ്ഞു. 10 വർഷം കൂടുമ്പോഴെങ്കിലും ഉപയോക്താക്കൾ ആധാർ (Aadhaar) വിവരങ്ങൾ പുതുക്കേണ്ടതിന്റെ ആവശ്യകത അടുത്തിടെ സർക്കാർ വ്യക്തമാക്കിയിരുന്നു.

ആധാർ വിവരങ്ങൾ പുതുക്കാത്തത് ഒരുപക്ഷെ ചില സേവനങ്ങളിൽ തടസത്തിനു കാരണമായേക്കാമെന്നു യുഐഡിഎഐയും വ്യക്തമാക്കുന്നു. റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, സ്‌കൂൾ രേഖകൾ, നിക്ഷേപങ്ങൾ, പാൻ തുടങ്ങി ഒട്ടുമിക്ക എല്ലാ സേവനങ്ങളുമായി ആധാറിനെ ബന്ധിപ്പിച്ചു കഴിച്ചു. തെരഞ്ഞെടുപ്പ് ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകളെയും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ആധാർ കാർഡ് വിവരങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അടുത്തിടെ ഒരു അവസരം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മാർച്ചിൽ ആരംഭിച്ച ഈ അപ്‌ഡേഷൻ ഓപ്ഷൻ ജൂൺ 14 ന് അവസാനിക്കുകയാണ്. അതിനു മുമ്പ് ഉപയോക്താക്കൾ മൈ ആധാർ പോർട്ടലിലെ ഈ സൗജന്യ ഡോക്യുമെന്റ് അപ്ഡേറ്റ് ഫീച്ചർ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉപയോക്താക്കൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആധാർ, ജനസേവ, അക്ഷയ പോലുള്ള കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരും. ഇത്തരം സന്ദർശനങ്ങൾക്ക് 50 രൂപയിൽ അധികം ചെലവ് വരും. ഒരു വീട്ടിൽ 5 ആധാർ ഉണ്ടെങ്കിൽ കുറഞ്ഞത് 250 രൂപ പോയികിട്ടും.

ഇനിയും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്താർ myAadhaar പ്ലാറ്റ്ഫോം സന്ദർശിച്ച് ജൂൺ 14 ന് മുമ്പ് സേവനം ഉപയോഗപ്പെടുത്തുന്നത് സാമ്പത്തിക നേട്ടം നൽകും. കൂടാതെ നിങ്ങളുടെ സേവനങ്ങൾ തടസമില്ലായെ തുടരാൻ സഹായിക്കും. ജൂൺ 14 ന് ശേഷം സൗജന്യ അപ്‌ഡേഷന് സമയം നീട്ടി നൽകുമോയെന്ന കാര്യം വ്യക്തമല്ല. അതേ സമയം ഈ അവസരം കഴിയുന്ന മുറയ്ക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ലഭിച്ചുവരുന്ന ചില സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ട്. പെൻഷനുകൾ, സബ്‌സിഡികൾ പോലുള്ള സർക്കാർ സഹായങ്ങൾ കൈപ്പറ്റുന്നവർ ഉറപ്പായും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

സൗജന്യമായി ഓൺലൈനിലൂടെ എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം

  • യുഐഡിഎഐ വെബ്സൈറ്റിലെ 'Update Aadhaar' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ആധാർ നമ്പറും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും നൽകുക.
  • ഫോമിൽ ലഭിക്കുന്ന ഒടിപി നിർദിഷ്ട സ്ഥലത്തു നൽകി തുടരുക.
  • തുറന്നുവരുന്ന ജാലകത്തിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.
  • തുടർന്ന് ഓൺലൈൻ ഫോം സബ്മിറ്റ് ചെയ്യുക.
  • നിങ്ങൾക്ക് ഒരു അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ ലഭിക്കും. തുടർന്ന് നിങ്ങളുടെ വിവരങ്ങൾ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ഡാറ്റബേസിൽ അപ്‌ഡേറ്റ് ചെയ്യും.
Connect On :