ഇന്ത്യക്കാർക്ക് Dating Appകളോട് പ്രിയമേറുന്നു…

ഇന്ത്യക്കാർക്ക് Dating Appകളോട് പ്രിയമേറുന്നു…
HIGHLIGHTS

പ്ലേ സ്‌റ്റോറില്‍ ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകളാണുള്ളത്

ഫ്രാന്‍സില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡേറ്റിംഗ് ആപ്പിൽ ഉപഭോക്താക്കൾ കൂടുതലും ഇന്ത്യക്കാർ

66 ശതമാനം വരുന്ന ഉപഭോക്താക്കളും വികസിത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

ഓണ്‍ലൈന്‍ ഡേറ്റിംഗ് (Dating)  ആപ്പുകള്‍ പ്രചാരത്തിൽ വന്നു തുടങ്ങിയിട്ട് നാളേറെയായി. തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ പലരും  ഉപയോഗിക്കുന്നത് ഡേറ്റിംഗ് (Dating) ആപ്പുകളെയാണ്. കൊവിഡിന് ശേഷം ഡേറ്റിംഗ് ( Dating) ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. പണ്ടൊക്കെ ഡേറ്റിംഗ് (Dating) ആപ്പ് എന്നൊക്കെ കേള്‍ക്കുമ്പോൾ മുഖം തിരിച്ചിരുന്ന ഇന്ത്യക്കാര്‍, ഇപ്പോൾ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഡേറ്റിംഗ് ആപ്പുകളാണ്. പ്ലേ സ്‌റ്റോറില്‍ ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകളാണുള്ളത്. 

ഇന്ത്യക്കാര്‍ ജീവിതകാലം മുഴുവന്‍ ഒരു റിലേഷന്‍ഷിപ്പില്‍ മാത്രം ഒതുങ്ങി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഒരു പങ്കാളി എന്നതിനപ്പുറം വിവാഹേതര ബന്ധങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടിനെയൊക്കെ ശരിവയ്ക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.  ഫ്രാന്‍സില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡേറ്റിംഗ് ആപ്പ് തങ്ങളുടെ ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യക്കാര്‍ തങ്ങളുടെ ആപ്പില്‍ ഉപഭോക്താവായി ഏറെയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഫ്രാന്‍സില്‍ ഏറ്റവും പ്രചാരത്തിലുള്ള ഡേറ്റിംഗ് ആപ്പായ ഗ്ലീഡന്‍ തങ്ങളുടെ ഉപഭോക്താക്കൾ 10 ദശലക്ഷം കഴിഞ്ഞു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വിട്ടത്.  ഇതോടൊപ്പം എത്ര ഇന്ത്യക്കാരുണ്ടെന്ന കണക്കുകളും അവര്‍ പുറത്തുവിട്ടിരുന്നു. ഈ കണക്ക് ഇന്ത്യക്കാര്‍ക്ക് വിവാഹേതര ബന്ധങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കുന്നു എന്നു വേണം മനസിലാക്കാന്‍. 20 ലക്ഷം ഇന്ത്യക്കാരാണ് ഉപഭോക്താക്കളായുള്ളത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയാണ് ഈ ഡേറ്റിംഗ് ആപ്പില്‍ ഉണ്ടായിരിക്കുന്നത്. കമ്പനി നല്‍കുന്ന ഡാറ്റയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ആപ്പിലെ പുതിയ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും വികസിത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

66 ശതമാനം വരുന്ന  ഉപഭോക്താക്കളും വികസിത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വിവാഹത്തേയും ഏകഭാര്യത്വത്തേയും പ്രധാന്യം കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ആപ്പിലെ വരിക്കാരായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമായി മാറുകയാണ് ഇന്ത്യ. 2022 മാത്രം ഞങ്ങള്‍ക്ക് 18 ശതമാനം പുതിയ ഉപയോക്താക്കളെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. 2021 ഡിസംബറിലെ 1.7 ദശലക്ഷത്തില്‍ നിന്ന് നിലവിലെ 2 ദശലക്ഷമായി വര്‍ദ്ധിച്ചെന്നും ഗ്ലീഡന്‍ ഇന്ത്യ മേധാവി സൈബില്‍ ഷിന്‍ഡല്‍ പറഞ്ഞു.

തങ്ങളുടെ ഏറ്റവും കൂടുതല്‍ വരുന്ന ഉപഭോക്താക്കളും ധനിക കുടുംബത്തില്‍ നിന്നുള്ളവരാണ്. എന്‍ജിനിയര്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരാണ് തങ്ങളുടെ ഏറ്റവും കൂടുതല്‍ വരുന്ന ഉപഭോക്താക്കളെന്ന് കമ്പനി അവകാശപ്പെടുന്നു. പുരുഷന്മാരില്‍ 30 വയസുള്ളവരും. സ്ത്രീകളില്‍ 26 മുതല്‍ അങ്ങോട്ടുള്ളവരാണെന്നും കമ്പനി പറയുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo