Health Insurance Data leak: വിവരങ്ങൾ മോഷ്ടിച്ചതല്ല, കമ്പനിയുടെ ആൾ വിറ്റതാണെന്ന് ഹാക്കർ| TECH NEWS

Health Insurance Data leak: വിവരങ്ങൾ മോഷ്ടിച്ചതല്ല, കമ്പനിയുടെ ആൾ വിറ്റതാണെന്ന് ഹാക്കർ| TECH NEWS
HIGHLIGHTS

Health Insurance എടുത്ത 31 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഡാറ്റ ഹാക്ക് ചെയ്തിരുന്നു

ഫോൺ നമ്പറും വിലാസവുമൊന്നും മോഷ്ടിച്ചതല്ല, കമ്പനിയിൽ നിന്ന് പണം കൊടുത്ത് വാങ്ങിയതെന്ന് ഹാക്കർ

Star Health ഇൻഷുറൻസ് ടോപ് എക്സിക്യൂട്ടീവ് ഡാറ്റ കൈമാറിയെന്നാണ് ഹാക്കർ ആരോപിച്ചത്

ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറർമാരിൽ ഒന്നാണ് Star Health Insurance. ഇവരുടെ കസ്റ്റമേഴ്സിന്റെ പേഴ്സണൽ വിവരങ്ങളും മറ്റും ചോർന്നതായി അടുത്തുടെ വാർത്ത പ്രചരിച്ചു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എടുത്ത 31 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഡാറ്റ ഹാക്ക് ചെയ്തിരുന്നു.

Star Health Insurance ഡാറ്റ ഹാക്കിങ്

കസ്റ്റമേഴ്സിന്റെ വ്യക്തിഗത വിവരങ്ങളും മൊബൈൽ നമ്പറും ചോർത്തിയായി ഹാക്കർ അവകാശപ്പെട്ടിരുന്നു. ഇത് രാജ്യത്തെ സൈബർ സുരക്ഷാ മേഖലയെ ഞെട്ടിച്ച വാർത്ത കൂടിയായിരുന്നു. ഇപ്പോഴിതാ ഇൻഷുറൻസ് വിവരങ്ങൾ ഹാക്ക് ചെയ്തയാൾ മറ്റൊരു അവിശ്വസനീയമായ വാദവുമായി എത്തിയിരിക്കുകയാണ്. ഇതിനൊപ്പം ഹാക്കർ അവകാശപ്പെടുന്ന വാദത്തിനുള്ള തെളിവും ഹാക്കർ പുറത്തുവിട്ടു.

star health insurance,star health insurance data leak,star health data leak,star health data breach,

Star Health Insurance എക്സിക്യൂട്ടീവ് ഡാറ്റ വിറ്റു!

ഇൻഷുറൻസ് എടുത്ത ആളുകളുടെ വിവരങ്ങൾ തനിക്ക് ഡാറ്റ കമ്പനിയിലെ തന്നെ ആളാണ് തന്നത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ടോപ് എക്സിക്യൂട്ടീവ് ഡാറ്റ കൈമാറിയെന്നാണ് ഹാക്കർ ആരോപിച്ചത്.

കമ്പനിയിൽ സേവനം തേടിയ 31 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഡാറ്റയാണ് ഹാക്ക് ചെയ്യപ്പെട്ടത്. ആളുകളുടെ പേരുകളും വിലാസവും ഫോൺ നമ്പറുകളും ഇതിലുണ്ട്. കൂടാതെ ഇൻഷുറൻസ് എടുത്തവരുടെ നികുതി വിവരങ്ങളും മെഡിക്കൽ രേഖകളും ഉൾപ്പെടുന്നു.

എക്സിക്യൂട്ടീവ് ഡാറ്റ തന്നത് വമ്പൻ തുകയ്ക്ക്!

സ്റ്റാർ ഹെൽത്ത് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ (CISO) അമർജീത് ഖനൂജയാണ് വിവരം നൽകിയതെന്നാണ് ആരോപണം. ഖനൂജ തനിക്ക് 150,000 ഡോളറിന് ഡാറ്റ വിറ്റതായി ഹാക്കർ അവകാശപ്പെട്ടു. മെൻലോ വെഞ്ച്വേഴ്‌സിലെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ഡീഡി ദാസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇത് വിശദീകരിക്കുന്നത്. ഖനൂജയും ഹാക്കറും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഷ്ടിച്ച ഡാറ്റയിൽ പേരുകൾ, ഫോൺ നമ്പറുകൾ തുടങ്ങിയവ മാത്രമല്ല. കസ്റ്റമേഴ്സിന്റെ ഐഡി കാർഡ് പകർപ്പുകളും പരിശോധനാ ഫലങ്ങളുുമുണ്ട്. ഡാറ്റ മോഷ്ടിക്കപ്പെട്ടതായി സ്റ്റാർ ഹെൽത്ത് സമ്മതിച്ചു. എന്നാൽ ഇത് ഹാക്കർ അവകാശപ്പെടുന്ന പോലെ ഗുരുതരമല്ലെന്നാണ് കമ്പനി വിശദീകരിച്ചിരുന്നത്. കസ്റ്റമേഴ്സിന്റെ ഡാറ്റ സുരക്ഷിതമായി തുടരുമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.

മോഷ്ടിച്ച വിവരങ്ങൾ ടെലഗ്രാമിൽ…

ചോർത്തിയ വിവരങ്ങൾ ഹാക്കർ ടെലഗ്രാം ചാറ്റ്ബോട്ടുകൾ വഴി വിറ്റതായി പറയുന്നു. ഇൻഷുറൻസ് എടുത്തവരുടെ സുരക്ഷയിൽ ഇങ്ങനെ വലിയ കോട്ടമാണ് സംഭവിച്ചിരിക്കുന്നത്. പോളിസി വിശദാംശങ്ങളും ക്ലെയിം വിവരങ്ങളും മറ്റും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ മെഡിക്കൽ ഡയഗ്നോസിസ് പോലും ഹാക്കറുടെ കൈയിലെത്തിയെന്നാണ് വിവരം.

ഡാറ്റ മോഷണത്തിന് സഹായിച്ചുവെന്ന് ആരോപിച്ച് ടെലഗ്രാമിന് എതിരെ ഇൻഷുറൻസ് കമ്പനി കേസ് കൊടുത്തിരുന്നു. യുഎസ് സോഫ്റ്റ്‌വെയർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയറിന് എതിരെയും കേസ് ഫയൽ ചെയ്തു.

Read More: Pension Scam: തട്ടിപ്പിന്റെ പുതിയ ലക്ഷ്യം പെൻഷൻ വാങ്ങുന്നവർ, മുന്നറിയിപ്പുമായി കേന്ദ്രം| New Scam

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo