നിങ്ങളുടെ മൊബൈൽ ഫോണിൽ SIM Card ഇല്ലാതെ വീഡിയോ സ്ട്രീം ചെയ്യാനാകുമോ? അതും മറ്റൊരു വൈ-ഫൈ കണക്ഷനുമില്ലാതെ… മൊബൈൽ ഇന്റർനെറ്റ് പോലുമില്ലാതെ ഇനി ഫോണിൽ ഓൺലൈൻ വീഡിയോകൾ കാണാം. D2M അഥവാ Direct-to-Mobile ടെക്നോളജിയിലൂടെ ഇത് യാഥാർഥ്യമാകുന്നു.
D2M ബ്രോഡ്കാസ്റ്റിങ്ങിനുള്ള പണികൾ കേന്ദ്ര സർക്കാർ തുടങ്ങിക്കഴിഞ്ഞു. ഡാറ്റാ ട്രാൻസ്മിഷനിലും ആക്‌സസിലും ചിലവ് കുറയ്ക്കാൻ ഇത് സഹായിക്കും. കൂടാതെ കാര്യക്ഷമമായി നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയ്ക്കും ഇത് സഹായിക്കും.
കഴിഞ്ഞ വർഷം ജൂണിൽ IIT-കാൺപൂർ, പ്രസാർ ഭാരതി,
ടെലികമ്മ്യൂണിക്കേഷൻസ് ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവർ ചേർന്ന് ഇതിന്റെ മോഡൽ പുറത്തിറക്കിയിരുന്നു. 2023 ഓഗസ്റ്റിൽ ഇത് എവിടെയെല്ലാം പ്രാവർത്തികമാക്കാമെന്നുള്ള ലിസ്റ്റ് കേന്ദ്രം തയ്യാറാക്കി. വിദ്യാഭ്യാസം, അടിയന്തര സാഹചര്യങ്ങളിൽ ഇത് പ്രയോജനപ്പെടുത്താനാകും എന്നാണ് റിപ്പോർട്ടുകൾ.
ഡയറക്ട്-ടു-മൊബൈൽ ബ്രോഡ്കാസ്റ്റിങ് സമീപഭാവിയിൽ തന്നെ നടപ്പിലാകും. രാജ്യത്തെ 19 നഗരങ്ങളിൽ 470-582 മെഗാഹെർട്‌സ് സ്‌പെക്‌ട്രം റിസർവ് ചെയ്യാനുള്ള കരുത്തുറ്റ പിച്ചുണ്ടാകും. ഈ 19 നഗരങ്ങളിലും സ്വദേശി നിർമിതമായ ഡി2എം പരീക്ഷണങ്ങൾ നടക്കുമെന്ന് സർക്കാർ അറിയിച്ചു. ബ്രോഡ്‌കാസ്റ്റിംഗ് ഉച്ചകോടിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് സെക്രട്ടറി അപൂർവ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌മാര്‍ട്ട് ഫോണുകളിൽ ടിവി പരിപാടികൾ മൊബൈൽ ഇന്റർനെറ്റില്ലാതെ ആസ്വദിക്കാം. സിം കാർഡില്ലെങ്കിലും ഇങ്ങനെ വീഡിയോ സ്ട്രീം ചെയ്യാൻ സാധിക്കും.
ഇന്ത്യയിൽ 80 കോടി ആളുകൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇവർ ഫോൺ ഉപയോഗിക്കുന്നത് 69 ശതമാനവും വീഡിയോ ഫോർമാറ്റിലാണ്. എന്നാൽ മൊബൈൽ നെറ്റ്‌വർക്ക് തടസ്സമാകാൻ അമിതമായ വീഡിയോ സ്ട്രീമിങ് കാരണമാകും. ഇങ്ങനെ ബഫറിങ്ങിനും കാരണമാകുന്നു.
D2M സാങ്കേതികവിദ്യ ഒരു FM റേഡിയോ പോലെ പ്രവർത്തിക്കുന്നു. സ്റ്റേഷൻ വഴി സിഗ്നലുകൾ അയച്ച് അത് FM റേഡിയോകൾ ചില ആവൃത്തികളിൽ റിസീവ് ചെയ്യുന്നു. അതുപോലെ, ഡിഷ് ആന്റിന ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ബ്രോഡ്കാസ്റ്റ് സിഗ്നലുകൾ റിസീവ് ചെയ്യുന്നു. ഇത് സെറ്റ്-ടോപ്പ് ബോക്സിലേക്ക് കൈമാറി DTH പ്രക്ഷേപണം നടത്തുന്നു.
READ MORE: Ajio, Swiggy, Ixigo… Jio റിപ്പബ്ലിക് ഡേ ഓഫറിൽ Free കൂപ്പണുകൾ
എന്നാൽ ഡി2എം ടെറസ്ട്രിയൽ ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറും പബ്ലിക് ബ്രോഡ്‌കാസ്റ്റർ നിയുക്ത സ്പെക്‌ട്രവും ഉപയോഗിക്കുന്നു. ഇതിലൂടെ വീഡിയോ, ഓഡിയോ, ഡാറ്റ സിഗ്നലുകൾ നേരിട്ട് മൊബൈൽ ഫോണുകളിലേക്ക് കൈമാറുന്നു.
ഇത് ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ നേട്ടങ്ങളേറെയാണ്. ഡാറ്റാ ട്രാൻസ്മിഷനിലും ആക്‌സസിലും ചിലവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നെറ്റ്‌വർക്ക് കാര്യക്ഷമത ഉറപ്പാക്കാം.