ക്രിപ്റ്റോ കറൻസികളുടെ വില നിലവാരം നിലവിൽ കുറഞ്ഞിരിക്കുന്നു
വ്യാപാര തോത് 24 മണിക്കൂറിനുള്ളിൽ 40 ശതമാനം കുറഞ്ഞു
ഇന്ത്യയിൽ കുറച്ചുകാലമായി കേട്ടുവരുന്ന ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .എന്നാൽ ഇതിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നും ഇപ്പോഴും പറയുവാൻ സാധിക്കില്ല എന്നിരിക്കെ പുതിയ നീക്കങ്ങളുമായി ഇതാ കേന്ദ്രസർക്കാരുകൾ എത്തിയിരിക്കുന്നു .ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ സംവിധാനങ്ങൾ നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ .
സൈബിയുടെ നിയന്ത്രണത്തിൽ ക്രിപ്റ്റോ കറൻസികളെ കൊണ്ട് വരും എന്നാണ് ഇപ്പോൾ കേൾക്കുന്ന വിവരങ്ങൾ .എന്നാൽ ഇതുവരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല .എന്നാൽ നിലവിൽ ക്രിപ്റ്റോ കറൻസികളുടെ തോത് 24 മണിക്കൂറിനുള്ളിൽ ഏകദേശം 40 ശതമാനം വരെ കുറഞ്ഞിരിക്കുന്നു എന്നാണ് അറിയുവാൻ കഴിയുന്നത് .
ക്രിപ്റ്റോ കറൻസിയുടെ എക്സ്ചേഞ്ച് ആയ ബിറ്റ്മാർട്ടിൽ സുരക്ഷാവീഴ്ചയുണ്ടായതിനെ തുടർന്ന് കോടിക്കണക്കിനു രൂപയുടെ നഷ്ട്ടമാണ് നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത് .എന്നാൽ മികച്ച ക്രിപ്റ്റോ കറൻസികളിൽ ഒന്നായ ബിറ്റ് കോയിന് അടക്കം വളരെ മോശം ഒരു അവസ്ഥയായിരിക്കുന്നു കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരുന്നത് .