WhatsApp തന്നെ തരും നല്ല അടിപൊളി Happy Diwali Stickers, നിമിഷങ്ങൾക്കുള്ളിൽ…

WhatsApp തന്നെ തരും നല്ല അടിപൊളി Happy Diwali Stickers, നിമിഷങ്ങൾക്കുള്ളിൽ…
HIGHLIGHTS

Diwali Wishes വാട്സ്ആപ്പ് മെസേജുകളായി അയക്കുമ്പോൾ കുറച്ച് വെറൈറ്റി വേണ്ടേ?

ദീപാവലി ആശംസകൾ വാട്സ്ആപ്പ് സ്റ്റിക്കറുകളിലൂടെ പങ്കുവയ്ക്കാം

വാട്സ്ആപ്പിന് അകത്ത് തന്നെ ഇതിനുള്ള സംവിധാനങ്ങളുണ്ട്

Happy Diwali Stickers: രാജ്യമൊട്ടാകെ ദീപോത്സവത്തിൽ ആറാടുകയാണ്. Deepavali Wishes കുറച്ച് വ്യത്യസ്തമായി അയച്ചാലോ? കേരളത്തിലുൾപ്പെടെ പട്ടാസ് പൊട്ടിച്ചും പൂത്തിരികളും ദീപങ്ങളും കത്തിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മധുരങ്ങൾ പങ്കുവച്ചും, കുടുംബാംഗങ്ങൾ ഒത്തുചേർന്നും ആഘോഷിക്കുന്നു.

Happy Diwali Stickers അയക്കാം…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലി ഇന്നും നാളെയും ആഘോഷിക്കുന്നുണ്ട്. നിങ്ങളുടെ ഉറ്റസുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ദീപാവലി ആശംസ അറിയിക്കാം. ഇന്ന് ഏത് ആഘോഷവും WhatsApp മെസേജുകളിലും സ്റ്റാറ്റസുകളിലും പങ്കുവയ്ക്കാതെ കടന്നുപോകാറില്ല. Diwali Wishes വാട്സ്ആപ്പ് മെസേജുകളായി അയക്കുമ്പോൾ കുറച്ച് വെറൈറ്റി വേണ്ടേ?

Happy Diwali Stickers

WhatsApp വഴി പങ്കുവയ്ക്കാം Happy Diwali Stickers

വെറുതെ ടെക്സ്റ്റ് മെസേജിലൊതുക്കണ്ട ഈ വർഷത്തെ ദീപാവലി ആശംസകൾ. അതിന് ഞങ്ങൾ നിങ്ങൾക്കായി ചില ഐഡിയ പറഞ്ഞുതരാം. ദീപാവലി ആശംസകൾ വാട്സ്ആപ്പ് സ്റ്റിക്കറുകളിലൂടെ പങ്കുവയ്ക്കാം. അതുപോലെ GIF രൂപത്തിൽ ആശംസ അറിയിക്കുന്നതും വെറൈറ്റി ആകും. സാധാരണ ഹാപ്പി ദീപാവലി ഫോട്ടോകളും ടെക്സ്റ്റ് മെസേജും അയക്കുന്നതിൽ നിന്ന് ഇത് വ്യത്യസ്തമാകും.

ഇതിനായി നിങ്ങൾ വേറെ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. വാട്സ്ആപ്പിന് അകത്ത് തന്നെ ഇതിനുള്ള സംവിധാനങ്ങളുണ്ട്. ദൂരെയുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒരു ദീപാവലി ആശംസ എത്ര പ്രിയങ്കരമായിരിക്കും. എന്നാൽ നിങ്ങളുടെ സമയം നഷ്ടപ്പെടാതെ, മനോഹരമായി ദീപാവലി ആശംസ പങ്കുവയ്ക്കാനാകും.

Happy Diwali Stickers

വാട്സ്ആപ്പ് ദീപാവലി സ്റ്റിക്കറുകൾ: How to?

ആശംസകൾക്ക് വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കർ ഓപ്ഷനുണ്ട്. സാധാരണ നിങ്ങൾ ടെക്സ്റ്റ് അയക്കുന്ന കീപാഡിന് സമീപം സ്റ്റിക്കർ ഓപ്ഷൻ കാണാറില്ലേ? ഇത് ക്ലിക്ക് ചെയ്ത് മിനിറ്റുകൾ പോലുമാകാതെ ആകർഷകമായ സ്റ്റിക്കറുകൾ കണ്ടെത്താം. ഇതിനായി ആദ്യം നിങ്ങൾ ദീപാവലി ആശംസ അറിയിക്കേണ്ട ആളുടെ ചാറ്റിലേക്ക് പോകുക.

ഏറ്റവും താഴെ മെസേജ് ടെക്സ്റ്റ് ചെയ്യുന്ന പ്രതലം തെരഞ്ഞെടുക്കുക. ഇവിടെ ഇമോജി ഓപ്ഷനും GIF ഓപ്ഷനും അടുത്ത്, സ്റ്റിക്കർ ചിഹ്നം കാണാം. ഇതിൽ ക്ലിക്ക് ചെയ്ത ശേഷം കാണുന്ന സെർച്ച് ഓപ്ഷനിൽ Happy Diwali എന്ന് ടൈപ്പ് ചെയ്യാം. ശേഷം വ്യത്യസ്തമായ സ്റ്റിക്കറുകൾ ദീപാവലി ആശംസകൾക്കായി ലോഡ് ചെയ്യപ്പെടും. ഇവയിലൊന്ന് ടാപ്പ് ചെയ്താൽ സ്റ്റിക്കർ അയച്ചു കഴിഞ്ഞു. ഈ സ്റ്റിക്കർ ചാറ്റ് സെഷനിൽ നിന്ന് സെലക്ട് ചെയ്ത് ഫോർവാഡും ചെയ്യാനാകുന്നതാണ്.

Happy Diwali Stickers

Meta AI ഉപയോഗിച്ച് ഭാവനയിലൂടെ സ്റ്റിക്കറുകൾ

ഇതുകൂടാതെ Meta AI-യുടെ സഹായത്തോടെയും ദീപാവലി സ്റ്റിക്കറുകളുണ്ടാക്കാം. വാട്സ്ആപ്പിന് അകത്ത് തന്നെ മെറ്റ എഐ ലഭ്യമാണ്. മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോംറ്റുകളിലൂടെ നിങ്ങളുടെ ആവശ്യാനുസരണം സ്റ്റിക്കർ നിർമിച്ച് തരും.

Happy Diwali Stickers

ഇതിനായി മെറ്റ AI ചാറ്റ് തുറന്ന ശേഷം, സ്റ്റിക്കർ ജനറേഷനായി പ്രോംറ്റ് നൽകാം. ഉദാഹരണത്തിന് Create a Happy Diwali sticker with diva എന്ന് നൽകുക. Crate a diwali sticker showing boy and girl with fire crackers. ഇങ്ങനെയും നിങ്ങളുടെ ഭാവന അനുസരിച്ച് നിർദേശം നൽകിയാൽ മതി, സ്റ്റിക്കറുകൾ ഒരു നിമിഷത്തിനുള്ളിൽ റെഡിയാകും. ഇഷ്ടപ്പെട്ടത് വന്നില്ലെങ്കിൽ പുതിയത് ക്രിയേറ്റ് ചെയ്യാൻ നിർദേശം കൊടുക്കാം. ഇങ്ങനെ എഐ ഉപയോഗിച്ച് മനോഹരമായ സ്റ്റിക്കറുകൾ ഉണ്ടാക്കാം.

Also Read: Diwali Dhamaka Offer: ഒരു വർഷം ഫുൾ ഫ്രീ 5G ഡാറ്റ തരുന്ന Jio ഓഫർ, നവംബർ 3 വരെ…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo