കൊക്കൂൺ ഇത്തവണ കൊച്ചിയിൽ എത്തുന്നു 2018
ഒക്ടോബര്‍ 5,6 തീയതികളില്‍ കൊച്ചിയില്‍ നടക്കും
തിരുവനന്തപുരം; കേരള പൊലീസ് സൈബർ സുരക്ഷയെപറ്റി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സൈബർ സെക്യൂരിറ്റിയെകുറിച്ചും, ഡേറ്റാ പ്രൈവസി ആന്‍ഡ് ഹാക്കിംഗ് കോണ്‍ഫറന്‍സായ കൊക്കൂണ്‍ 2018 ഒക്ടോബര്‍ 5,6 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് എഡിഷനില്‍ ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 40 സെക്ഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 120 തിലധികം സൈബര്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഡോ. ഗുല്‍ഷന്‍ റായി, മാക്ഫീ അഡ്വാന്‍സ് ത്രെഡ് റിസര്‍ച്ച് സീനിയര്‍ അനലിസ്‌ററ് റയണ്‍ ഷെർസ്റ്റോബിറ്റോഫ്, നിസാന്‍ മോട്ടോര്‍ സിഐഒ ടോണി തോമസ് , പി.എസ്.സി കോമേഴ്‌സിയല്‍ ബാങ്ക് സീനിയര്‍ മാനേജറും, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി തലവനുമായ ബ്രൈയിന്‍ ബയഗബ, ടാറ്റാ കൺസട്ടൽ സി സര്‍വ്വീസ്, ഇൻഡസ്ട്രിയൽ റോബോട്ടിക് ആൻഡ് കോണിറ്റീവ് സിസ്റ്റം ഗ്ലോബൽ ഹെഡ് ഡോ. റോഷി ജോൺ, റ്‌സ്‌ക്യുയറിന്റെ പ്രിന്‍സിപ്പല്‍ ട്രയിനറും സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റുമായ റഫേല്‍ ബോക്‌സ് കര്‍പി, ക്യൂണ്‍ലാന്‍സ് പൊലീസിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ റൗസ്, അമേരിക്കയിലെ ഇന്റര്‍നാഷണല്‍ കൗണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലര്‍ ബെറ്റ്‌സി ബ്രോഡര്‍, തുടങ്ങി 120 ഓളം സൈബര്‍ വിദഗ്ധര്‍ വിവിധ സൈബര്‍ വിഷയങ്ങളെ പറ്റി ക്ലാസുകള്‍ നയിക്കും.
സൈബര്‍ സുരക്ഷാ രംഗത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സൈബര്‍ മാനേജ്‌മെന്റ് , ഡിജിറ്റല്‍ രംഗത്തെ വിശ്വാസം, റാന്‍സംവെയര്‍ , മാമ്മോ ഗെയിം, സൈബര്‍ നിയമം, സുരക്ഷാ ആവശ്യങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്വം തുടങ്ങിയവ ചര്‍ച്ചാ വിഷയമാകും,
കൂടാതെ ഇത്തവണ വിമാനം വരെ റാഞ്ചാന്‍ കഴിയുന്ന ഹാക്കര്‍മാര്‍ അവരുടെ ഹാക്കിംഗ് കാഴ്ചപ്പാടുകളും അവതരിപ്പിക്കും.
ഇത് കൂടാതെ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കുമായി പ്രത്യേക സൈബർ സുരക്ഷ വർക്ക്ഷോപ്പും ഇതിന്റെ ഭാഗമായി നടത്തും. സൈബർ സുരക്ഷാ പാഠ വിഷയം ആകുന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് അധ്യാപകർക്കും, വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ക്ലാസുകൾ നടത്തുന്നത്.
രണ്ട് ദിവസം നടക്കുന്ന കോണ്‍ഫറന്‍സില്‍ 1500 ഡെലിഗേറ്റുകളാകും പങ്കെടുക്കുക.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile