2017ന്റെ അവസാനത്തിലെ മികച്ച അൺലിമിറ്റഡ് ഓഫറുകൾ

2017ന്റെ അവസാനത്തിലെ മികച്ച അൺലിമിറ്റഡ് ഓഫറുകൾ
HIGHLIGHTS

വൊഡാഫോൺ ,BSNL ,ഐഡിയ ഓഫറുകൾ ഒരു താരതമ്മ്യം

 

വൊഡാഫോണിന്റെ വരിക്കാർക്ക് ഇപ്പോൾ ഒരു മികച്ച ഓഫറുകളുമായിട്ടാണ്  എത്തിയിരിക്കുന്നത് .ഇത്തവണ വൊഡാഫോൺ  349  രൂപയുടെ പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത് ജിയോ കൂടാതെ ഐഡിയ പുറത്തിറക്കിയ 357 നേരത്തെതന്നെ പുറത്തിറക്കിയ സമാനമായ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

ഈ 349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.5ജിബിയുടെ ഡാറ്റ ദിവസേന .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .കൂടാതെ ഈ പായ്ക്കുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .

ഈ മാസം ടെലികോം കമ്പനികൾ മത്സരിച്ചു ഓഫറുകൾ പുറത്തിറക്കിയിരിക്കുയാണ് .എയർടെൽ ,വൊഡാഫോൺ ,BSNL എന്നി ടെലികോം കമ്പനികൾ മികച്ച ഓഫറുകളുമായി ഇതിനോടകംതന്നെ എത്തിക്കഴിഞ്ഞു .ഐഡിയ 357 രൂപയുടെ റീച്ചാർജിൽ ദിവസേന 1 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നത് .

കൂടാതെ BSNL ഒരു കുറഞ്ഞ ഓഫർ പുറത്തിറക്കിയിരിക്കുന്നു .186രൂപയുടെ  ,187 രൂപയുടെ കൂടാതെ 485 രൂപയുടെ ഓഫറുകളാണ് .187 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകൾ കൂടാതെ 1ജിബിയുടെ ഡാറ്റയാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് 187 രൂപയുടെ പ്ലാനുകൾക്ക് നൽകിയിരിക്കുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo