OnePlus Nord 3 Vs iQOO Neo 7 Comparison: വൺപ്ലസ് നോർഡ് 3യും ഐകൂ നിയോ 7ഉം തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മികച്ചതാരെന്ന് നോക്കാം

Updated on 30-Jun-2023
HIGHLIGHTS

വൺപ്ലസ് നോർഡ് 3യും ഐകൂ നിയോ 7ഉം മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളാണ്

വൺപ്ലസ് നോർഡ് 3യും ഐകൂ നിയോ 7ഉം 5G സ്മാർട്ട്ഫോണുകളാണ്

ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിൽ താരതമ്യം ചെയ്തു നോക്കാം

വൺപ്ലസ് നോർഡ് 3യുടെ ഔദ്യോഗിക ലോഞ്ച് തീയതി ജൂലൈ 5ന് ആയിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതൊരു മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ ആയിരിക്കും. അതേസമയം  ഐകൂ നിയോ 7 (iQOO Neo 7) എന്ന സ്മാർട്ട്ഫോണിൽ ആകർഷകമായ സവിശേഷതകളാണുള്ളത്. 
കരുത്തും അഴകും ഒരുമിക്കുന്ന ഈ സ്മാർട്ട്ഫോണിൽ മികച്ച ക്യാമറ ഫീച്ചറുകളും വലിയ ബാറ്ററിയുമുണ്ട്.

ഡിസ്പ്ലേ

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെ ഫുൾ എച്ച്ഡി+ റെസല്യൂഷനിലാണ് പ്രവർത്തിക്കുന്നത്. നോർഡ് സീരീസിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള ഫോണായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഡിസ്പ്ലെയ്ക്ക് ഉയർന്ന റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. പാനലിന് 120Hz റിഫ്രഷ് റേറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. 

ഐകൂ നിയോ 7 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേ ഫുൾ HD+ (2400×1080 പിക്‌സൽ) റെസല്യൂഷനുമായി വരുന്നു. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 300 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റും ഡിസ്പ്ലെയിൽ ഉണ്ട്. ഫോണിൽ ഗെയിം കളിക്കുമ്പോഴും മൾട്ടി ടാസ്കിങ് ചെയ്യുമ്പോഴും മികച്ച ടച്ച് ഇൻപുട്ട് ലഭിക്കും. ഈ ഡിസ്പ്ലേയ്ക്ക് HDR 10+ സർട്ടിഫിക്കേഷനും ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഉണ്ട്.

പ്രോസസ്സർ

വൺപ്ലസ് ഫോൺ മീഡിയടെക് ഡൈമൻസിറ്റി 9000 ചിപ്‌സെറ്റിന്റെ കരുത്തി ആയിരിക്കും പ്രവർത്തിക്കുന്നത്.

256 ജിബി വരെ UFS 3.1 സ്റ്റോറേജും 12 ജിബി വരെ LPDDR5 റാം സാങ്കേതികവിദ്യയുമുള്ള ഐകൂ നിയോ 7 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 8200 എസ്ഒസിയാണ്. 

ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഡിവൈസിൽ 50 മെഗാപിക്സൽ സോണി IMX766 സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉണ്ടായിരിക്കും. 

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഐകൂ നിയോ 7 സ്മാർട്ട്ഫോൺ വരുന്നത്. ഒഐഎസ് ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 മെഗാപിക്‌സൽ ക്യാമറകളും കമ്പനി നൽകിയിട്ടടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണുള്ളത്. ക്യാമറ ആപ്പിൽ ചില പുതിയ ഫീച്ചറുകളും നൽകിയിട്ടുണ്ട്. 

ബാറ്ററി

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ 4,500mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. 80W ഫാസ്റ്റ് ചാർജിങ്ങോ 65W ഫാസ്റ്റ് ചാർജിങ്ങോ സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയായിരിക്കും ഇതെന്നാണ് സൂചനകൾ.

ഐകൂ നിയോ 7 സ്മാർട്ട്ഫോണിൽ 120W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജ് ചെയ്യേണ്ടത്. 11 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന ഈ സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.3, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, എൻഎഫ്‌സി എന്നിവയുണ്ട്. സുരക്ഷയ്ക്കായി അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ നൽകിയിട്ടുണ്ട്.

വില

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐകൂ നിയോ 7 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,999 രൂപയാണ് വില.

Connect On :