എയർടെലിൽ നിന്നും 5ജി പ്രതീക്ഷിക്കാം
By
Anoop Krishnan |
Updated on 14-Mar-2018
HIGHLIGHTS
എയർടെൽ 5ജി ഹുവാവെയുടെ മോഡലുകൾക്കൊപ്പം ,ഇന്ത്യയിൽ ആദ്യം
4ജി ഉപയോഗിച്ച് മടുത്തവർക്കായി ഇതാ പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ എത്തുന്നു .ചൈനീസ് നിർമ്മിതമായ ഹുവാവെയുടെ മോഡലുകൾക്ക് ഒപ്പം ചേർന്നാണ് എയർടെൽ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് .ഇന്ത്യയിൽ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത് എന്നാണ് സൂചനകൾ .
2020 ൽ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവിൽ 4ജിയിൽ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാൽ ഈ വർഷം തന്നെ ഇതിന്റെ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നിലവിൽ ലഭിക്കുന്ന 4ജി നെറ്റ്വർക്കിനെക്കാളും 100 മടങ്ങു സ്പീഡിൽ ആണ് എയർടെലിന്റെ 5ജി പ്രവർത്തിക്കുക എന്ന് എയർടെലിന്റെ ഡയറക്ടർ അബേ അറിയിച്ചു .