കൊറോണ ;മൊബൈൽ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക

Updated on 09-Mar-2020
HIGHLIGHTS

കൊറോണയെ നേരിടുവാൻ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ

ലോകം മുഴുവനും മാത്രമല്ല ഇപ്പോൾ നമ്മളുടെ കൊച്ചു കേരളത്തിലും കൊറോണയുടെ ഭീതിയിൽ ആയിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ ഒരു തരത്തിലും നമ്മൾ പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് നമ്മളുടെ ആരോഗ്യ മന്ത്രാലയം പറയുന്നത് .അതുപോലെ തന്നെ നമ്മളും പല മുൻകരുതലും എടുക്കേണ്ടതാണ് .ഒരുപാടു ഫേക്ക് മെസേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട് .

അതിനെ പൂർണമായും നിങ്ങൾ തള്ളിക്കളയേണ്ടതാണ് .നിങ്ങൾക്ക് കൊറോണയെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഹെൽത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices/.

ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരും വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് .നമ്മൾ കൈകളും ,മുഖങ്ങളും കഴുകുന്നതിനൊപ്പം തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണുകളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് .

ദൂരെ യാത്രയ്ക്ക് പോകുന്നവർ കൂടാതെ വിമാന യാത്രകൾ ചെയ്യന്നവർ അവരുടെ സ്മാർട്ട് ഫോണുകളും കോട്ടൺ വൈപ്സ് ഉപയോഗിച്ച് സ്മാർട്ട് ഫോണുകളും വൃത്തിയായി സൂക്ഷികേകണ്ടതാണ് .സ്മാർട്ട് ഫോണുകൾ പൊതുവായ ഇടങ്ങളിൽ വെക്കുന്നത് ഒഴിവാക്കുക .കൂടുതലും യാത്രകൾക്ക് പോകുന്നവർ ഇത് ശ്രദ്ധിക്കേണ്ടതാണ് . 

അതുപോലെ തന്നെ പുബ്ലിക്ക് ടോയിലെറ്റുകൾ ഉപയോഗിക്കുന്നവർ നല്ലതുപോലെ തന്നെ കൈകൾ ഉപയോഗിച്ചതിന് ശേഷം മാത്രമേ  നിങ്ങളുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുവാൻ പാടുള്ളതുള്ളു .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :