ക്രിസ്റ്റി ഉടൻ ഒടിടിയിലേക്ക്

ക്രിസ്റ്റി ഉടൻ ഒടിടിയിലേക്ക്
HIGHLIGHTS

ക്രിസ്റ്റിയുടെ ഡിജിറ്റൽ റൈറ്റ്സ് Sony Liv സ്വന്തമാക്കി

ഈ മാസം തന്നെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്

എന്നാൽ റിലീസ് തിയതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

മാത്യൂ തോമസും മാളവിക മോഹനനും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് ക്രിസ്റ്റി (Christy). തിയേറ്ററിൽ‌ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് വലിയ വിജയം നേടാനായില്ല. ഇപ്പോഴിത ചിത്രത്തിന്റെ ഒടിടി(OTT) റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ക്രിസ്റ്റി(Christy)യുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവ്(SONY LIV) ആണെന്നാണ് റിപ്പോർട്ട്. ഈ മാസം തന്നെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ റിലീസ് തിയതി സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 17നാണ് ക്രിസ്റ്റി (Christy) തിയേറ്ററുകലിൽ റിലീസ് ചെയ്തത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി (Christy) സംവിധാനം ചെയ്തത്. അൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ജോയ് മാത്യു, വിനീത് വിശ്വം,രാജേഷ് മാധവൻ, മുത്തുമണി, ജയ.എസ്.കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  
ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്. പബ്ലിസിറ്റി ഡിസൈനര്‍ -ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ഹുവൈസ് മാക്‌സോ.

പ്രായത്തിൽ മുതിർന്ന സ്ത്രീയുമായുള്ള പ്രണയമാണ് ക്രിസ്റ്റി (Christy)യിലൂടെ നവാഗതനായ ആൽവിൻ ഹെൻറി പറയുന്നത്. ടീനേജിൽ പല ചെറുപ്പക്കാരും അനുഭവിക്കുന്ന വികാരമാണ് തന്നെക്കാൾ പ്രായം കൂടിയ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുക എന്നത്. അത് കണക്ട് ചെയ്യാൻ കഴിയുന്നവർക്ക് കൂടുതൽ ഇഷ്ടമാകും ഈ ചിത്രം എന്നായിരുന്നു പ്രേക്ഷക പ്രതികരണം. 

Nisana Nazeer
Digit.in
Logo
Digit.in
Logo