ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ചിങ്ങപ്പുലരിയെ മലയാളി വരവേൽക്കുന്നു
ഉരുൾപൊട്ടിയ വയനാടിനെ ചേർത്തുപിടിച്ചാണ് കേരളം ചിങ്ങത്തിലേക്ക് കടക്കുന്നത്
Happy New Year Wishes കൂടുതൽ ഹൃദ്യമായി പ്രിയപ്പെട്ടവർക്ക് പങ്കുവയ്ക്കാം
Malayalam New Year ആരംഭിക്കുന്നു. ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ചിങ്ങപ്പുലരിയെ മലയാളി വരവേൽക്കുന്നു. കഷ്ടതയുടെ പഞ്ഞക്കർക്കിടകത്തെ യാത്രയാക്കി സമൃദ്ധിയുടെ Chingam വന്നെത്തി.
Malayalam New Year ആശംസകൾ
മാവേലിയെ വരവേൽക്കാനും പുതുവർഷത്തെ സ്വാഗതം ചെയ്യാനും മലയാളികളും ഒരുങ്ങുന്നു. മലയാളികളുടെ കർഷക ദിനവും ഇന്നാണ്. കേരളത്തിന് ഇത് അതിജീവനത്തിന്റെ പുതുവർഷം കൂടിയാണ്. ഉള്ളുപൊട്ടി ഉരുൾപൊട്ടിയ വയനാടിനെ ചേർത്തുപിടിച്ചാണ് കേരളം ചിങ്ങത്തിലേക്ക് വരുന്നത്. നമ്മുടെ പ്രിയപ്പെട്ട വയനാടിനെയും തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പ്രത്യാശ കൂടിയാണ് ചിങ്ങം.
ചിങ്ങം Malayalam New Year
ചിങ്ങം മലയാള കലണ്ടർ പ്രകാരം പുതുവർഷത്തിന്റെ തുടക്കമാണ്. WhatsApp മെസേജ് അയച്ചും സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്തും പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാം. പരസ്പരം സ്നേഹവും സന്തോഷവും പങ്കുവയ്ക്കുന്നത് കൂടുതൽ കളർഫുൾ ആക്കാം.
ചിത്രങ്ങളിലൂടെയും GIF, ഇമോജി, വീഡിയോകളിലൂടെയും പുതുവർഷ ആശംസകൾ അറിയിക്കാം. മനോഹരമായ വാക്കുകളും ശൈലിയും കൂടി നിങ്ങളുടെ ഗ്രീറ്റിങ്സിൽ ഉൾപ്പെടുത്തൂ. ഇതിനായുള്ള ചില ഉദാഹരണങ്ങളാണ് ഇവിടെ ചേർക്കുന്നത്. മനോഹരമായ ഏതാനും ആശംസകൾ ഇതാ…
എല്ലാവർക്കും (ഏവർക്കും) പ്രതീക്ഷയുടേയും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പുതുവര്‍ഷ ആശംസകൾ
ഇന്ന് ചിങ്ങം 1, ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ
ചിങ്ങപ്പുലരി പോലെ സുവർണമാകട്ടെ ഈ പുതുവർഷവും
പൊന്നുവിളയുന്ന കൃഷിയിടം, നന്മ വിടരുന്ന മലയാളം, സമൃദ്ധിയുടെ പുതുവത്സരാശംസകൾ
സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ, ഈ വർഷം തുടക്കമാകട്ടെ. ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ
നന്മയും ഐശ്വര്യവും നിറഞ്ഞ പൊന്നിൻ ചിങ്ങം വന്നെത്തി, ഏവർക്കും പുതുവർഷ ആശംസകൾ
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പൊന്നിൻ ചിങ്ങത്തിലേക്ക് സ്വാഗതം
പഞ്ഞവും പ്രയാസങ്ങളും അകന്നു പോകട്ടെ, ഐശ്വര്യവും ആനന്ദവും നിറയട്ടെ. പുതുവര്‍ഷം ആശംസിക്കുന്നു.
പുതിയ പ്രതീക്ഷകളുടെ പൊന്നിൻ ചിങ്ങത്തെ കൈ നീട്ടി സ്വീകരിക്കാം, ഏവർക്കും ആശംസകൾ
Read More: Malayalam New OTT Release: എം.ടിയുടെ മനോരഥങ്ങൾ മുതൽ ചിരിപ്പിക്കാൻ ഗ്ർർർ, ലിറ്റിൽ ഹാർട്സ് വരെ…
വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ കേരള ഗാനങ്ങളും വീഡിയോകളും ഷെയർ ചെയ്യാം. ഗൂഗിളിൽ എഐ സെർച്ച് ചെയ്ത് പുതിയ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാം. ജെമിനി എഐ, മൈക്രോസോഫ്റ്റ് എഐ എന്നിവയിൽ ശരിയായ പ്രോംപ്റ്റ് നൽകിയാൽ മതി. മനോഹരമായ ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ഉദാഹരണത്തിന് “Woman in Kerala attire, making flower rangoli, kerala homes in background.” ഇങ്ങനെയുള്ള പ്രോംപ്റ്റുകളിലൂടെ നിങ്ങൾക്ക് മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കാം. ഇതിൽ ആവശ്യമായ വാക്കുകൾ ചേർത്ത് ആശംസകൾ അറിയിക്കാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile