മികച്ച സവിശേഷതകളുമായി TCL 55” P2M 4K UHD TV

Updated on 17-Aug-2017
HIGHLIGHTS

4K UHD യുടെ എക്സ്പീരിയൻസ്

സ്മാർട്ട്ഫോണുകൾ ആധിപത്യം പുലർത്തുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഞങ്ങളുടെ മികച്ച പഴയ ടിവിയാണ് ഇപ്പോൾ ഏറ്റവും പുതിയ പരിഷ്ക്കരണത്തിലൂടെ കടന്നുപോകുന്നത്. TCL 55 എന്ന പുതിയ സ്മാർട്ട് ടിവിയാണ് സ്മാർട്ട്ഫോണുകൾ പോലും മാറിനിൽക്കുന്ന തരത്തിലുള്ള ഫീച്ചറുകളുമായി എത്തിയിരിക്കുന്നത് . 4K UHD ഡിസ്പ്ലേകൾ, മികച്ച ഓഡിയോ ഒരു വലിയ സ്ക്രീൻ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .

4K UHD യുടെ എക്സ്പീരിയൻസ്

 

നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഫുൾ HD മാത്രമാണ് അതിശയം എന്ന് .എന്നാൽ അതിനെയൊക്കെ പിന്തള്ളികൊണ്ടാണ് ഇപ്പോൾ 4K UHD ഡിസ്‌പ്ലേയിൽ TCL 55” P2M പുറത്തിറക്കിയിരിക്കുന്നത് . ഫുൾ HD യുടെ റെസലൂഷൻ 1920 x 1080 ആണെങ്കിൽ TCL 55” P2Mനു 3840 x 2160 ആണുള്ളത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ മനോഹരമായ 4K UHD എക്സ്പീരിയൻസ് തന്നെയാണ് 

മികച്ച ഓഡിയോ

ഇതിന്റ ഓഡിയോയെക്കുറിച്ചു പറയുകയാണെങ്കിൽ മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ സൗണ്ട് കാഴ്ചവെക്കുന്നത് .TCL 55” ൽ ഡോൾബി ഓഡിയോ സിസ്റ്റം ആണുള്ളത് .

Android M ൽ നിർമ്മിച്ചിരിക്കുന്നു

നമുക്കറിയാം ഒരുപാടു സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിൽ നിർമ്മിച്ചിരിക്കുന്നു .എന്നാൽ ഒരു ടിവി ആൻഡ്രോയിഡിൽ നിർമ്മിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ് .ഇതിന്റെ പ്രവർത്തനം ആൻഡ്രോയിഡ് എം ലാണ് നടക്കുന്നത് .അതുകൊണ്ടു തന്നെ ഇതിൽ യൂ ടൂബ് പോലെയുള്ള ആപ്ലികേഷനുകൾ വളരെ അനായാസകരമായി ഉപയോഗിക്കുവാൻ സാധിക്കുന്നു .

Netflix ഉണ്ട്

ഈ ടെലിവിഷൻ പുറത്തിറങ്ങുന്നത് Netflix ആപ്ലികേഷനിലൂടെയാണ് .ഇതിലൂടെ നിങ്ങൾക്ക് പുതിയ പരസ്യങ്ങൾ കൂടാതെ മറ്റു ടെലിവിഷൻ പരിപാടികൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .

 

 

 

Sponsored

This is a sponsored post, written by Digit's custom content team.

Connect On :