ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ, ജിയോ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു.
റെഡ്മി എ2 സീരീസിലെ രണ്ട് ഫോണുകളിലും 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് HD+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്.മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമുള്ള ഫോണിൽ വെർച്വൽ റാം ഫീച്ചറിലൂടെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും. 8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളത്. റെഡ്മി എ2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,999 രൂപയാണ് വില.
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്. റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്. 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. റിയൽമി നാർസോ എൻ53യുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില.
6.5 ഇഞ്ച് LCD ഡിസ്‌പ്ലേയുണ്ട്, അത് 720×1600 പിക്‌സൽ റെസല്യൂഷനാണ്. മാലി ജി52 ജിപിയുവിനൊപ്പം വരുന്ന ഒക്ടാ കോർ യുണിസോസി ടി612 പ്രൊസസറിലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഈ പ്രോസസർ പല എൻട്രി ലെവൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. എൽഇഡി ഫ്ലാഷോടു കൂടിയ 8 എംപിയുടെ ഒറ്റ ക്യാമറയാണ് പിൻവശത്ത് നൽകിയിരിക്കുന്നത്. പവർ നൽകാൻ 5000mAh ബാറ്ററി നൽകിയിട്ടുണ്ട്. ഇതിന് 10W ചാർജിംഗ് ഓപ്ഷൻ ഉണ്ട്.
ആൻഡ്രോയിഡ് 11-ൽ (ഗോ എഡിഷൻ) ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നു. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,820 രൂപയാണ് വില.
6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലെയാണ് ഇത്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ വില കുറഞ്ഞ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. നോക്കിയ സി12 സ്മാർട്ട്ഫോണിൽ 2 ജിബി റാമാണുള്ളത്. ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. നോക്കിയ സി12 സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ല. 3000mAh ബാറ്ററിയാണ് ഫോണിൽഷ നൽകിയിട്ടുള്ളത്. 5,999 രൂപയാണ് വില.
സാംസങ് ഗാലക്‌സി എം04 സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് PLS LCD ഡിസ്പ്ലെയാണുള്ളത്. 720 x 1600 പിക്സൽസ് HD+ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ P35 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ4.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സാംസങ് ഗാലക്‌സി എം04 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം04ൽ ഉള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 8,499 രൂപയാണ് വില.