Cheapest Smartphones in India: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

Cheapest Smartphones in India: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
HIGHLIGHTS

ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

സാംസങ്, റെഡ്മി, റിയൽമി, നോക്കിയ, ജിയോ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ, ജിയോ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു.

Redmi A2 

റെഡ്മി എ2 സീരീസിലെ രണ്ട് ഫോണുകളിലും 120Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് HD+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്.മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമുള്ള ഫോണിൽ വെർച്വൽ റാം ഫീച്ചറിലൂടെ 7 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനും സാധിക്കും.  8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ക്യാമറയും അടങ്ങുന്ന എഐ സപ്പോർട്ടുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസുകൾ ആൻഡ്രോയിഡ് 13 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളത്. റെഡ്മി എ2 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,999 രൂപയാണ് വില. 

Realme Narzo N53 

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്. റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്. 33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. റിയൽമി നാർസോ എൻ53യുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. 

Realme Narzo 50i Prime 

6.5 ഇഞ്ച് LCD ഡിസ്‌പ്ലേയുണ്ട്, അത് 720×1600 പിക്‌സൽ റെസല്യൂഷനാണ്. മാലി ജി52 ജിപിയുവിനൊപ്പം വരുന്ന ഒക്ടാ കോർ യുണിസോസി ടി612 പ്രൊസസറിലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഈ പ്രോസസർ പല എൻട്രി ലെവൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. എൽഇഡി ഫ്ലാഷോടു കൂടിയ 8 എംപിയുടെ ഒറ്റ ക്യാമറയാണ് പിൻവശത്ത് നൽകിയിരിക്കുന്നത്. പവർ നൽകാൻ 5000mAh ബാറ്ററി നൽകിയിട്ടുണ്ട്. ഇതിന് 10W ചാർജിംഗ് ഓപ്ഷൻ ഉണ്ട്.
ആൻഡ്രോയിഡ് 11-ൽ (ഗോ എഡിഷൻ) ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നു. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,820 രൂപയാണ് വില. 

Nokia C12 

6.3 ഇഞ്ച് HD+ LCD ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്പ്ലെയാണ് ഇത്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ വില കുറഞ്ഞ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. നോക്കിയ സി12 സ്മാർട്ട്ഫോണിൽ 2 ജിബി റാമാണുള്ളത്. ഒക്ടാ-കോർ യൂണിസോക്ക് 9863A1 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. നോക്കിയ സി12 സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ല. 3000mAh ബാറ്ററിയാണ് ഫോണിൽഷ നൽകിയിട്ടുള്ളത്. 5,999 രൂപയാണ് വില.

Samsung Galaxy M04 

സാംസങ് ഗാലക്‌സി എം04 സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് PLS LCD ഡിസ്പ്ലെയാണുള്ളത്. 720 x 1600 പിക്സൽസ് HD+ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ P35 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ4.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സാംസങ് ഗാലക്‌സി എം04 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം04ൽ ഉള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 8,499 രൂപയാണ് വില. 

Nisana Nazeer
Digit.in
Logo
Digit.in
Logo