ശശി തരൂരിന്റെ ഇംഗ്ലീഷിൽ ChatGPTയോട് ഒരു ലീവ് ലെറ്റർ; താൻ ഇങ്ങനെയൊന്നും എഴുതില്ലെന്ന് തരൂർ

ശശി തരൂരിന്റെ ഇംഗ്ലീഷിൽ ChatGPTയോട് ഒരു ലീവ് ലെറ്റർ; താൻ ഇങ്ങനെയൊന്നും എഴുതില്ലെന്ന് തരൂർ
HIGHLIGHTS

ശശി തരൂർ ശൈലിയിൽ ഒരു ലീവ് ലെറ്റർ തയ്യാറാക്കാൻ ചാറ്റ്ജിപിറ്റിയോട് ആവശ്യം

കാവ്യാത്മാകമായി ലീവ് ലെറ്റർ എഴുതി നൽകി ചാറ്റ്ജിപിറ്റി

ചാറ്റ്ജിപിറ്റിയുടെ വിവരണം അത്രയങ്ങ് ഇഷ്ടപ്പെട്ടോ ശശി തരൂരിന്!

ഒരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ഉപരി വിവരത്തിലും പരിജ്ഞാനത്തിലും ശശി തരൂരിനുള്ള പ്രാവിണ്യം അദ്ദേഹത്തിന് സവിശേഷമായ സ്ഥാനം നൽകുന്നുണ്ട്. പല സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിലും കക്ഷി- രാഷ്ട്രീയം നോക്കാതെ തന്റേതായ നിലപാട് വ്യക്തമാക്കുന്നതിൽ ഒട്ടും പിന്തിരിയാത്ത നേതാവ്. നയതന്ത്രജ്ഞൻ, ബ്യൂറോക്രാറ്റ്, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലെല്ലാം പ്രഗത്ഭനായ ശശി തരൂരിന്റെ ഇംഗ്ലീഷിലെ പ്രാവിണ്യവും വളരെ പ്രസിദ്ധമാണ്.

മനസിലാക്കാനും ഉച്ചരിക്കാനും അനായാസമായതും, പൊതുമധ്യത്തിൽ അത്യധികം അപൂർവമായി ഉപയോഗിക്കുന്നതുമായ ഇംഗ്ലീഷ് വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത്.  അതിനാൽ തന്നെ അദ്ദേഹത്തിന്റെ ട്വീറ്റുകളെല്ലാം ഇത്തരം സങ്കീർണമായ വാക്കുകളാണ് വൈറലാകാറുമുണ്ട്. 

ഇത്തരത്തിൽ ഭാഷാപ്രാവണ്യത്തിൽ അടുത്തിടെ മറ്റൊരാൾ കൂടി വൈറലാവുകയാണല്ലോ! എന്നാൽ ഇതൊരു വ്യക്തിയല്ല. ഗൂഗിളിനെ വരെ ഭാവിയിൽ വെട്ടിച്ച് കുതിച്ചേക്കാവുന്ന എഐ ലാംഗ്വേജ് മോഡൽ ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റി(ChatGPT)യും ഇംഗ്ലീഷ് ഭാഷാപ്രയോഗത്തിൽ പുലിയാണ്. നിങ്ങൾക്കുള്ള എന്ത് സംശയവും ദുരീകരിക്കുമെന്നത് മാത്രമല്ല, അക്കാദമിക് ആവശ്യങ്ങൾക്കുള്ള ലേഖനങ്ങളും റിസർച്ച് പേപ്പറുകളും സിനിമ സ്ക്രിപ്റ്റുകളും പ്രോഗ്രാം കോഡുകളും എന്തിനേറെ ഹൃദയംഗമായ പ്രേമലേഖനങ്ങൾ വരെ എഴുതിത്തരാൻ ശേഷിയുണ്ട് ഈ ചാറ്റ്ബോട്ടിന്.  അത്രയ്ക്ക് വലിയ കേമനാണെങ്കിൽ നമ്മുടെ ശശി തരൂരിന്റെ ഇംഗ്ലീഷിനെ ChatGPTയ്ക്ക് തോൽപ്പിക്കാനാകുമോ? ഇത് തന്നെ പരീക്ഷിക്കാമെന്ന് കരുതി ഒരു ഇന്റർനെറ്റ് യൂസർ.

ശശി തരൂരിന്റെ ശൈലിയിൽ ഒരു ലീവ് ലെറ്റർ എഴുതി നൽകാൻ ഉപയോക്താവ് ചാറ്റ്ജിപിറ്റിയോട് ആവശ്യപ്പെട്ടു. ഓഫീസിൽ ഒരു വൈബ് അനുഭവപ്പെടാത്തതിനാൽ നാളെ താൻ അവധിയായിരിക്കും എന്നാണ് Leave letterൽ അറിയിക്കേണ്ടത്. ആവശ്യം അംഗീകരിച്ച നമ്മുടെ പുതിയ AI ചാറ്റ്ബോട്ട് ഒരു ഖണ്ഡികയിൽ അവധി കത്ത് എഴുതി തയ്യാറാക്കി നൽകി. അതും കുറച്ച് കാവ്യാത്മകമായി…

'As I sit here, staring at the clock ticking away in an obdurate manner, I am filled with a sense of trepidation. The vibes, dear colleagues, are not quite right today. The air is thick with an intangible malaise, a feeling of disquiet that permeates my very being. I fear that if I were to step into the office tomorrow, I would be like a fish out of water, floundering in a sea of ennui. And so, it is with a heavy heart that I must inform you all that I shall be taking a leave of absence tomorrow. I implore you to understand my predicament, for the vibes are a fickle mistress and one never knows when they may take a turn for the worse. Farewell, my friends, and do take care,' എന്നാണ് ചാറ്റ്ജിപിറ്റി എഴുതി നൽകിയത്.

ആവശ്യക്കാരന് ChatGPTയുടെ ഭാഷയും വിവരണവും നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം തന്റെ ട്വിറ്ററിൽ ചാറ്റ്ജിപിറ്റിയോടുള്ള അഭ്യർഥനയും ലഭിച്ച റിസൽട്ടും പങ്കുവച്ചു. കാവ്യാത്മകമായ അവധി അപേക്ഷ നിരവധി ട്വിറ്റർ ഉപയോക്താക്കളുടെയും ശ്രദ്ധ പിടിച്ചു. ഒപ്പം സാക്ഷാൽ ശശി തരൂരും ട്വീറ്റിന് പ്രതികരണവുമായി എത്തി.

ഇംഗ്ലീഷിൽ ഒരു കടുത്ത റിപ്ലൈ

'വളരെ രസകരമായിട്ടുണ്ട്. പക്ഷേ, ഞാൻ ഇങ്ങനെ ലളിതവും ബോറിങ്ങുമായി എഴുതുമെന്ന് എനിക്ക് തോന്നുന്നില്ല!' എന്നാണ് ചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററിന് ശശി തരൂർ എംപി നൽകിയ മറുപടി. തന്നെ കടത്തിവെട്ടാൻ ഒരു  AI ചാറ്റ്ബോട്ടിനും സാധിക്കില്ല എന്നാണോ ശശി തരൂർ ഉദ്ദേശിച്ചതെന്നും ചിലർ സംശയിച്ചു. എന്തായാലും, ChatGPTയുടെ ട്വീറ്റിന് ശശി തരൂർ കൂടി പ്രതികരണവുമായി എത്തിയതോടെ, അദ്ദേഹത്തിന്റെ റിപ്ലൈയ്ക്ക് 2.3 ലക്ഷത്തിലധികം വ്യൂസും ഏകദേശം 1,900 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 

 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo