വെറും 2 മാസത്തിനുള്ളിൽ ChatGPTക്ക് റെക്കോഡ് നേട്ടം
ChatGPT 100 ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി
രണ്ടു മാസത്തിനുള്ളിലാണ് ChatGPT നേട്ടം കൈവരിച്ചത്
ലളിതമായ ചോദ്യങ്ങൾ മുതൽ കഠിനമായ ചോദ്യങ്ങൾ വരെ ChatGPT വേഗത്തിൽ പരിഹരിക്കും
100 ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ChatGPT. രണ്ടു മാസത്തിനുള്ളിലാണ് ChatGPT ഈ നേട്ടം കൈവരിച്ചത്. ഫേസ്‍ബുക്കിന് നാലുവർഷവും സ്‌നാപ്ചാറ്റിന് മൂന്ന് വർഷവും ഇൻസ്റ്റഗ്രാമിന് രണ്ടു വർഷവും ഗൂഗിളിന് ഒരു വർഷവും വേണ്ടിവന്നിരുന്നു 100 ദശലക്ഷം മറികടക്കാൻ. ഈ നേട്ടം ഇന്റർനെറ്റ് ആപ്പ്ലിക്കേഷനുകളുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ആപ്പ്ലിക്കേഷനായി ChatGPTയെ മാറ്റി.
ഉപഭോക്താക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ചാറ്റ്‌ബോട്ടിന്റെ ബുദ്ധിപരമായ പ്രതികരണങ്ങൾ ChatGPTയെ പ്രിയപ്പെട്ടതാക്കി. ലളിതമായ ചോദ്യങ്ങൾ മുതൽ കഠിനമായ ചോദ്യങ്ങൾ വരെ വേഗത്തിൽ പരിഹരിക്കും.
സൗജന്യ ആപ്പ്ലിക്കേഷനായാണ് ChatGPT തുടങ്ങിയതെങ്കിലും രണ്ടു മാസത്തിനുള്ളിൽ പൈലറ്റ് സബ്സ്ക്രിപ്ഷൻ പ്ലാൻ ഓപ്പൺ എഐ അവതരിപ്പിച്ചു. ChatGPTയുടെ വേഗമേറിയ പതിപ്പാണിത്. പ്രീമിയം പതിപ്പിന് മാസം 20 ഡോളർ നൽകണം. ചാറ്റ്ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് നിര്‍മിക്കാന്‍ ചില കമ്പനികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന് കടുത്ത വെല്ലുവിളിയായി ഈ ചാറ്റ്‌ബോട്ട് മാറുമെന്നും വാദങ്ങളുണ്ട്. ചാറ്റ്ജിപിടി തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും വിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.ബി ChatGPTയുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യത ആപ്പ്ലിക്കേഷന്റെ ഗുണത്തെയും ദോഷത്തെയും പറ്റിയുള്ള ചർച്ചയ്ക്കു വഴിയൊരുക്കി.
ബസ്‌ഫീഡ് പോലുള്ള ഓർഗനൈസേഷനുകൾ ChatGPTയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുമായി 10 ദശലക്ഷം ഡോളറിന്റെ കരാർ ഒപ്പിട്ടതായി റിപ്പോർട്ടുണ്ട്.
എന്താണ് ChatGPT?
ഓപ്പൺഎഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഒരു പവർ പ്ലെയറിൽ നിന്നുള്ള ടൂൾ ആയ ChatGPT, സ്വാഭാവിക ഭാഷ ഉപയോഗിച്ച് ചോദ്യങ്ങൾ ടൈപ്പുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനെ ചാറ്റ്ബോട്ട് സംഭാഷണം ആക്കുന്നു, അൽപ്പം സമയത്തിനകം ഉത്തരവും നൽകുന്നു. മാത്രമല്ല, ഈ ചാറ്റ്ബോട്ട് നിങ്ങളുടെ ഡയലോഗിന്റെ ത്രെഡ് ഓർക്കുകയും, മുമ്പത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ഉപയോഗിച്ച് അതിന്റെ അടുത്ത പ്രതികരണങ്ങളിലേക്ക് ഉപയോക്തക്കളെ എത്തിക്കുകയും ചെയ്യുന്നു.
നവംബറിൽ OpenAI പുറത്തിറക്കിയ AI ചാറ്റ്ബോട്ട് സിസ്റ്റമാണ് ChatGPT. ഉപയോക്താക്കൾക്ക് ഈ ചാറ്റ്ബോട്ടിലൂടെ എണ്ണമറ്റ ചോദ്യങ്ങൾ ചോദിക്കാം, പലപ്പോഴും ഉപയോഗപ്രദമായ ഉത്തരം ലഭിക്കും. ഏതു തലത്തിലുമുള്ള എൻസൈക്ലോപീഡിയ ചോദ്യങ്ങൾ ഉപയോക്താക്കൾക്ക് ചോദിക്കാം. ചോദ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉത്തരം പറയുന്നു എന്നതാണ് ഈ ചാറ്റ്ബോട്ടിനെ ജനപ്രിയമാക്കുന്ന ഘടകം. ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ നിരവധി സെർച്ചിംഗ് ഓപ്ഷനുൾ ഉണ്ട്. അലക്‌സയും ഗൂഗിളുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ChatGPT കാര്യങ്ങള്‍ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമിങ്ങാണെന്നു പറയാം.