ഓരോ ഇന്ത്യക്കാർക്കും അഭിമാനനേട്ടം ;ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ
അഭിമാന നേട്ടങ്ങൾ കൈവരിച്ചു ഇപ്പോൾ ചന്ദ്രയാൻ 2
ഓരോ ഇന്ത്യക്കാർക്കും അഭിമാന നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരുന്നത് .ജൂലൈ 22നു വിക്ഷേപണം നടത്തിയ നമ്മുടെ സ്വന്തം ചന്ദ്രയാൻ 2 ഇന്ന് ലക്ഷ്യ സ്ഥാനത്തു എത്തുന്നു .കൃത്യമായി പറയുകയാണെങ്കിൽ 29 ദിവസ്സങ്ങൾക്ക് (ജൂലൈ 22 ,2019 )മുൻപാണ് ചന്ദ്രയാൻ 3 ശ്രീഹരി കോട്ടയിൽ നിന്നും വിക്ഷേപണം നടത്തിയത് .ചന്ദ്ര ദൗത്യവുമായാണ് ഇന്ത്യയുടെ ചന്ദ്രയാൻ 2 യാത്ര കുറിച്ചത് .
ഇപ്പോൾ ഇതാ 29 ദിവസങ്ങൾക്ക് ശേഷം ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണ പദത്തിൽ പ്രവേശിക്കുന്നു .ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് ശേഷമാണു ഈ വിജയകരമായ പ്രക്രീയ നടന്നത് എന്നാണ് ISRO ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
കഴിഞ്ഞ ബുധനാഴ്ചയാണ് ഭൂമിയുടെ ആകർഷണ വലയം മറികടന്നു ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് യാത്ര തിരിച്ചത് .സെപ്റ്റംബർ 6 നു ആണ് ഓർബിറ്ററും കൂടാതെ ലാൻഡറും തമ്മിൽ വേർപിരിയുന്നത് .അതിനു ശേഷം സെപ്റ്റംബർ 7നു രാവിലെ തന്നെ ചന്ദ്രയാൻ 2 ലാൻഡിംഗ് നടത്തുന്നതായിരുന്നു .