പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി അനുവദിച്ചിരുന്ന അവസാന തീയതി വീണ്ടും 3 മാസത്തേക്ക് കൂടി നീട്ടിവച്ചു. എന്നാൽ Aadhaarന്റെ പ്രാധാന്യം കൂടി വരുന്ന ഈ സാഹചര്യത്തിൽ സെൻസസിന് ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിക്കാൻ പദ്ധതിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സെൻസസ് കണക്കാക്കാൻ ആധാർ രേഖകൾ ഉപയോഗിക്കുമോ എന്ന കോൺഗ്രസ് അംഗം അടൂർ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു.
'സെൻസസിന് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ പദ്ധതിയില്ല. എന്നാൽ ജീവിച്ചിരിക്കുന്ന ആളുകളിൽ 130.2 കോടി പേർ ആധാർ ഉപയോഗിക്കുന്നു. ഇത് 2022 ലെ മൊത്തം ജനസംഖ്യയുടെ 94 ശതമാനത്തിലധികം വരും.'
എന്നാൽ, ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരുകൾ നിയമിച്ച രജിസ്ട്രാർമാരിൽ നിന്ന് മരിച്ചവരുടെ ആധാർ നമ്പർ സ്വീകരിക്കാൻ യാതൊരു സംവിധാനവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Aadhaar-PAN ബന്ധിപ്പിക്കുന്നതിന് ജൂൺ 31 വരെ കേന്ദ്ര സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ആധാറും റേഷൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിനും സമയം നീട്ടിനൽകി. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടോ എന്ന് ഓൺലൈനായി പരിശോധിച്ചുറപ്പിക്കാം. ഇത് എങ്ങനെയെന്ന് നോക്കാം…
pan.utiitsl.com/panaadhaarlink/forms/pan.html/panaadhaar സന്ദർശിക്കുക
ഇതുകൂടാതെ SMS വഴിയും പാൻകാർഡ്- ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാനാകും.
നിങ്ങൾ പാൻ കാർഡി(Pan card)നെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഐ ടി ഡി ഡാറ്റാബേസിൽ 'ആധാർ…ഇതിനകം പാൻ-മായി ബന്ധപ്പിച്ചിരിക്കുന്നു..ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചതിന് നന്ദി." എന്ന സന്ദേശം പോപ്പ്-അപ്പ് ആയി ലഭിക്കും. ഇല്ലെങ്കിൽ ഐടിഡി ഡാറ്റാബേസിൽ "ആധാർ- പാൻ കാർഡു(Pan card)മായി ബന്ധപ്പിച്ചിട്ടില്ല,' എന്ന് SMS ലഭിക്കുന്നതാണ്.