സർവം AI ഉപയോഗിച്ച് Aadhaar സേവനങ്ങൾക്ക് ചട്ടക്കൂട്, ഇനി ഒരു കളിയും നടക്കില്ല!

സർവം AI ഉപയോഗിച്ച് Aadhaar സേവനങ്ങൾക്ക് ചട്ടക്കൂട്, ഇനി ഒരു കളിയും നടക്കില്ല!
HIGHLIGHTS

വോയിസ് അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ഷൻ സർവ്വം എഐ ആധാറിൽ സാധ്യമാക്കുന്നു

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ UIDAI ഇതിനായി Sarvam AI കൊണ്ടുവരികയാണ്

മാർച്ച് 18 മുതൽ, ർവം എഐ-പവർഡ് വോയ്‌സ് ഫീച്ചർ ലഭിക്കുന്നു

Aadhaar കാർഡ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ആധാർ സേവനങ്ങളിൽ വോയ്‌സ് സപ്പോർട്ട് നൽകുന്നതിനായി കേന്ദ്ര സർക്കാർ AI Feature അവതരിപ്പിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ UIDAI ഇതിനായി Sarvam AI കൊണ്ടുവരികയാണ്.

ബെംഗളൂരു ആസ്ഥാനമായുള്ള ജെൻഎഐ സ്റ്റാർട്ടപ്പായ സർവം എഐയുമായി ഇതിനായി യുഐഡിഎഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. മാർച്ച് 18 മുതൽ, ർവം എഐ-പവർഡ് വോയ്‌സ് ഫീച്ചർ ലഭിക്കുന്നതാണ്.

Aadhaar ഉപയോക്താക്കൾക്ക് Sarvam AI

AI-യിൽ പ്രവർത്തിക്കുന്ന വോയിസ് അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ഷൻ സർവ്വം എഐ വഴി സാധ്യമാക്കുന്നു. ആധാർ നമ്പറുകൾ കൈവശമുള്ളവരിൽ നിന്ന് അവരുടെ എൻറോൾമെന്റിനെ കുറിച്ചുള്ള നടപടിക്രമങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഇത് സഹായിക്കും. അതുപോലെ മറ്റ് ആധാർ അധിഷ്ഠിത സേവനങ്ങൾക്കും സർവ്വം എഐ സേവനം ലഭ്യമാക്കും.

aadhaar for fraud detection and secure services
aadhaar ai

മലയാളത്തിലും ആധാർ വോയിസ് സേവനങ്ങൾ

പല ഭാഷകളിലുള്ളവരാണെങ്കിലും ഇതിലൂടെ പുതിയ AI സൊല്യൂഷൻ വിന്യാസം പ്രാപ്തമാക്കും. ഇന്ത്യയിലെ പത്ത് ഭാഷകളിൽ സർവ്വം എഐ വോയിസ് ഫീച്ചർ ലഭിക്കും. ഇതിൽ മലയാളവും ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, തമിഴ്, മറാത്തി, ഗുജറാത്തി, ഒഡിയ, പഞ്ചാബി ഭാഷകളുമുണ്ട്. വോയ്‌സ് ഇന്ററാക്ഷനും തട്ടിപ്പ് കണ്ടെത്തലും ഈ പുതിയ AI സൊല്യൂഷനിലൂടെ പല ഭാഷകളിൽ ലഭ്യമാക്കുന്നു. വരും മാസങ്ങളിൽ കൂടുതൽ ഭാഷാ ഓപ്ഷനുകൾ പ്രതീക്ഷിക്കാം. വോയ്‌സ്, തട്ടിപ്പ് കണ്ടെത്തൽ സേവനങ്ങൾക്ക് ഈ ഭാഷാതട്ടിപ്പ് പ്രയോഗിക്കാവുന്നതാണ്.

കൂടാതെ, ഒടിപി പോലുള്ള വേരിഫിക്കേഷനുകളിൽ എന്തെങ്കിലും അസാധാരണ പ്രവർത്തനം നടത്തിയാൽ ഇതുവഴി കണ്ടെത്താനാകും. ആധാർ നമ്പർ ഉടമകൾക്ക് തത്സമയ തട്ടിപ്പ് അറിയിപ്പുകൾ ഈ പങ്കാളിത്തത്തിലൂടെ മനസിലാക്കാൻ സാധിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള സർവം AI, ഒരു തദ്ദേശീയ ഫുൾ-സ്റ്റാക്ക് ജനറേറ്റീവ് AI ബിസിനസ് ആണ്.

സർവ്വം എഐ നടപ്പിലാക്കിയതിനെ കുറിച്ച് PIB-യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 മാർച്ച് 18-ന് PIB റിപ്പോർട്ട് പുറത്തിറക്കി. സർവം AI ഒരു കസ്റ്റം GenAI സ്റ്റാക്ക് ഡെലിവർ ചെയ്തിട്ടുണ്ട്. ഇത് UIDAI-യുടെ ഒരു എയർ-ഗ്യാപ്പ് ഇൻഫ്രാസ്ട്രക്ചറിൽ ഓൺ-പ്രിമൈസ് ആയി ഹോസ്റ്റ് ചെയ്തിരിക്കുന്നു. കരാർ തുടക്കത്തിൽ ഒരു വർഷത്തേക്ക് സാധുവായിരിക്കും. പിന്നീട് ഒരു വർഷം കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് പിഐബി റിപ്പോർട്ട് ചെയ്തു.

Also Read: PAN Card 2.0: പുതിയ പാൻ കാർഡിന് അപേക്ഷിച്ചോ? ഡിജിറ്റൽ e-PAN കാർഡിന് ഓൺലൈനായി അപേക്ഷിക്കാം, എങ്ങനെ?

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo