കോമൺ മൊബിലിറ്റി കാർഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

കോമൺ മൊബിലിറ്റി കാർഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം
HIGHLIGHTS

ഒരു രാഷ്ട്രം- ഒരു കാർഡ് ജനുവരി 19ന് ലോഞ്ച് ചെയ്യും

2022 നവംബർ 25ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ട്രാൻസ്‌പോർട്ട് കോർപ്പറേഷനും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു

നാഷണൽ കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിച്ച് രാജ്യത്തെവിടെയും യാത്രാക്കൂലി നൽകാം

നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card) ലോഞ്ച് ചെയ്യുന്ന തീയതി 

യാത്ര ചെയ്യണമെങ്കിൽ കൈയിൽ പണം കരുതിയേ പറ്റൂ എന്നുള്ളതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. യുപി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ഡൽഹി മെട്രോ ട്രെയിനിന്റെ മാതൃകയിൽ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card) സംവിധാനം നടപ്പാക്കും. വൺ നേഷൻ വൺ കാർഡ് (One Nation One Card) പ്രോഗ്രാമിന് കീഴിൽ ജനുവരി 19ന് ഈ കാർഡ് ലോഞ്ച് ചെയ്യും. 

നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card) ന്റെ പ്രത്യേകത 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും കാർഡ് ഉദ്ഘാടനം ചെയ്യുക. മുംബൈ മെട്രോയുടെ പുതുതായി നിർമ്മിച്ച ലൈനുകളുടെ ഉദ്ഘാടന ചടങ്ങിൽ ബാന്ദ്ര കുർള കോംപ്ലക്‌സിൽ വെച്ചാണ് കാർഡ് പുറത്തിറക്കുക. രാജ്യത്തുടനീളമുള്ള ഗതാഗത സേവനങ്ങളിൽ ഈ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card) കാർഡ് ഉപയോഗിക്കാമെന്ന് ഗതാഗത സഹമന്ത്രി (സ്വതന്ത്ര ചുമതല) ദയാശങ്കർ സിംഗ് പറഞ്ഞു. ഇതിനായി നവംബർ 25ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ട്രാൻസ്‌പോർട്ട് കോർപ്പറേഷനും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. ബസിനുള്ളിലെ ഓപ്പറേറ്റർ മുഖേന പണമോ കാർഡോ അടച്ച് യാത്രക്കാർക്ക് ഈ കാർഡ് റീചാർജ് ചെയ്യാനും കഴിയും.

വിവിധ ട്രാൻസ്പോർട്ട് ഏജൻസികളിൽ ക്ലോസ്ഡ് ലൂപ്പ് സംവിധാനത്തിലാണ് ഇതുവരെ കാർഡുകൾ നൽകിയിരുന്നത്. അതായത്, ആ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ പണമടയ്ക്കാൻ മാത്രമേ ആ സ്ഥാപനങ്ങളുടെ കാർഡ് ഉപയോഗിക്കാനാകൂ. ഉദാഹരണത്തിന്, റോഡ്‌വേസ് ബസ്സിൽ തന്നെ നിരക്ക് അടയ്ക്കാൻ റോഡ്‌വേസ് കാർഡ് ഉപയോഗിച്ചിരുന്നു. ഇനി ഈ സമ്പ്രദായം മാറാൻ പോകുന്നു. എല്ലാ സ്ഥാപനങ്ങളെയും ഇനി ഓപ്പൺ ലൂപ്പ് സംവിധാനത്തിൽ ബന്ധിപ്പിക്കേണ്ടിവരുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അതായത് നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card)കാർഡ് ഉപയോഗിച്ച് രാജ്യത്തെവിടെയും യാത്രാക്കൂലി നൽകാം.

നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (National Common Mobility Card)ന് തുടക്കം കുറിച്ചത് 

ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ്(എൻസിഎംസി) ധനമന്ത്രി നിർമല സീതാരാമന്റെ കന്നി ബജറ്റിലാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം റോഡ് റെയിൽ യാത്രയ്ക്കും മെട്രോ, ബസ്, സബർബൻ റെയിൽവേ, ടോൾ, പാർക്കിങ് തുടങ്ങിയവയ്ക്കും റീട്ടെയ്ൽ ഷോപ്പിങ്ങിനും പണമടയ്ക്കാൻ ഒറ്റ കാർഡ് എന്ന പദ്ധതിയാണിത്. തുടക്കത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനു (ഡിഎംആർസി) കീഴിലുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനിലാണു ഇത് ഇത് ഏർപ്പെടുത്തിയത്.

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo