PAN Aadhaar Linking നടത്താത്തവരിൽ നിന്നും പിരിച്ചെടുത്തത് 600 കോടി രൂപ.
കേന്ദ്ര ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ വിശദീകരിച്ച കണക്കാണിത്
2024 ജനുവരി 29 വരെയുള്ള കണക്കാണിത്
PAN Aadhaar Linking നടത്താത്തവരിൽ നിന്നും കേന്ദ്ര സർക്കാർ പിരിച്ചെടുത്തത് 600 കോടി രൂപ. നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ ആധാർ ബന്ധിപ്പിക്കാതിരുന്നവരിൽ നിന്നുള്ള പിഴ തുകയാണിത്. ഇതുവരെ ഏകദേശം 11.48 കോടി അക്കൗണ്ട് നമ്പറുകൾ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ല. കേന്ദ്ര ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ വിശദീകരിച്ച റിപ്പോർട്ടാണിത്.
PAN Aadhaar Linking
2024 ജനുവരി 29 വരെയുള്ള കണക്കാണിത്. ആധാറും പാൻ കാർഡും ബന്ധിപ്പിക്കാത്ത 11.48 കോടി അക്കൌണ്ടുകളുണ്ട്. ഇതിൽ നിർദേശിച്ച സമയത്തിനുള്ളിൽ പാൻ ലിങ്ക് ചെയ്യാത്തവരിൽ നിന്നാണ് പിഴ ഈടാക്കിയത്.
അവസാന തീയതിക്ക് ശേഷം പാനും ആധാറും ബന്ധിപ്പിക്കാത്തവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയിരുന്നു. തുകയെക്കുറിച്ചുള്ള വിശദാംശങ്ങൾ പാർലമെൻ്റിൽ ചോദിച്ച ചോദ്യത്തിന് മറുപടിയായി നൽകി. 2023 ജൂലൈ 1 മുതൽ 2024 ജനുവരി 31 വരെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത കണക്കുകളാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇങ്ങനെ മൊത്തം ഫീസ് 601.97 കോടി രൂപയാണ് പിരിച്ചെടുത്തത്.
പറഞ്ഞ സമയപരിധിയ്ക്കുള്ളിൽ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ ഡീആക്ടീവാകും എന്നായിരുന്നു അറിയിച്ചത്. ഇങ്ങനെ പ്രവർത്തന രഹിതമായ പാൻ കാർഡ് പിന്നീട് ഫീസടച്ച് ആക്ടീവാക്കാം. ഇങ്ങനെ ആക്ടിവാക്കുന്ന പാൻ കാർഡ് ഉടമകൾക്ക് പിന്നീട് റീഫണ്ടുകളും ലഭിക്കുന്നതല്ല.
നിങ്ങൾ ഇനിയും പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലേ? ഓൺലൈനായി ആധാറും പാൻ കാർഡും ബന്ധിപ്പിക്കാനാകും. ഡീ ആക്ടീവായ പാൻ കാർഡ് വീണ്ടും ആക്ടീവാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഓൺലൈനിൽ PAN Aadhaar Linking എങ്ങനെ?
ഇതിനായി ആദ്യം ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക. https://incometaxindiaefiling.gov.in/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ശേഷം, നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.
ഇതിനായി ‘ക്വിക്ക് ലിങ്ക്’ എന്ന ഓപ്ഷന് താഴെയുള്ള ‘ഇ-പേ ടാക്സ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ശേഷം ആധാർ-പാൻ ലിങ്കിങ് പ്രക്രിയ ആരംഭിക്കാം. ഇതിനായി ചലാൻ നമ്പർ/ഐടിഎൻഎസ് 280 പരിശോധിക്കുക. ശേഷം ചലാനിലെ പിഴ തുക അടയ്ക്കുക.
ഇതിനായി നിങ്ങൾക്ക് അനുസൃതമായ പേയ്മെന്റ് മോഡ് സെലക്ട് ചെയ്യുക. ഇവിടെ പാൻ വിവരങ്ങളും മറ്റ് വിശദാംശങ്ങളും നൽകേണ്ടി വരും.
തുടർന്ന് ക്യാപ്‌ച കോഡ് ടൈപ്പ് ചെയ്‌ത് തുടരുക എന്ന ഓപ്ഷൻ നൽകുക.
പേയ്മെന്റ് നടത്തിയ ശേഷം പാൻ വിവരങ്ങളും പാസ്‌വേഡ്, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ആദായനികുതി ഇ-ഫയലിങ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഒരു പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകും. അതുമല്ലെങ്കിൽ മെനു ബാറിലെ ‘പ്രൊഫൈൽ സെറ്റിംഗ്സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇവിടെ ലിങ്ക് ആധാർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
READ MORE: Jio 18GB Offer: 14 OTT ഫ്രീ, ഇപ്പോൾ 18GB Extra! ഇത് നിസ്സാരമൊരു റീചാർജ് പ്ലാനല്ല
പാൻ കാർഡിൽ നൽകിയിട്ടുള്ള, ജനനത്തീയതി, ജെൻഡർ തുടങ്ങിയ വിവരങ്ങൾ നൽകുക. ആധാറിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളുമായി ഇത് പരിശോധിക്കുക. ഇവ രണ്ടും സമാനമാണെങ്കിൽ ആധാർ നമ്പർ നൽകി Link now എന്ന ഓപ്ഷൻ ടാപ്പ് ചെയ്യാം.
ഇതിന് ശേഷം ഒരു പോപ്പ്-അപ്പ് മെസേജ് ലഭിക്കും. ഇത് പാൻ ആധാർ ലിങ്കിങ് വിജയകരമായി പൂർത്തിയായെന്ന് നിങ്ങളെ അറിയിക്കുന്നതിനാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile