കാർ എന്നുകേൾക്കുമ്പോൾ അത്ര വലിയ അത്ഭുതമായി നമുക്കു ഒന്നുതന്നെ തോന്നാറില്ല .പക്ഷെ പറക്കുന്ന കാർ എന്നു കേൾക്കുമ്പോൾ അത് ഒരു വലിയ വിസ്മയം തന്നെ .
കാർ എന്നുകേൾക്കുമ്പോൾ അത്ര വലിയ അത്ഭുതമായി നമുക്കു ഒന്നുതന്നെ തോന്നാറില്ല .പക്ഷെ പറക്കുന്ന കാർ എന്നു കേൾക്കുമ്പോൾ അത് ഒരു വലിയ വിസ്മയം തന്നെ .അതെ ലെണ്ടനിൽ ആണ് ഇ പറക്കും കാർ ആദ്യമായി പരീഷിച്ചത് .ലോകത്തിലെ ആദ്യ പറക്കും കാര്‍ 2017 ല്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് നിര്‍മ്മാതക്കള്‍. ഏയ്റോ മൊബൈല്‍ എന്ന സ്ലോവാക്യന്‍ കമ്പനിയാണ് ഈ കാറിന് പിന്നില്‍. രണ്ട് സീറ്റുള്ള കാറാണ് ഇത്. പെട്രോള്‍ ഉപയോഗിച്ചാണ് കാര്‍ ഓടുക, അല്ലെങ്കില്‍ പറക്കുക.
ഫ്ലെയിംങ് ടാക്സി എന്നാണ് കാറിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിശേഷണം എന്ന് ഏയ്റോ മൊബൈല്‍ സിഇഒ ജുറാജ് വാക്ലൂക്ക് പറയുന്നു. ഈ കാറിന്റെ അവസാന പ്രോട്ടോടൈപ്പ് ഉടന്‍ തന്നെ പറപ്പിച്ച് കാണിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ആദ്യഘട്ടത്തില്‍ യൂറോപ്പിലായിരിക്കും ഇത് വിപണിയില്‍ എത്തുക.
100 എംപിഎച്ച് സ്പീഡില്‍ ഇത് പറപ്പിക്കാന്‍ കഴിയും. 150 അടി ഉയരത്തിലാണ് പറത്തുവാനുള്ള ഉയരം. 430 മൈല്‍വരെ ഒറ്റപറക്കല്‍ നടത്താം. ടൈക്ക് ഓഫ് ചെയ്യുമ്പോള്‍. എന്നാല്‍ ഇത് പറപ്പിക്കാന്‍ ഇത്തിരി പരിശീലനം ആവശ്യമായി വരും എന്ന് നിര്‍മ്മാതക്കള്‍ പറയുന്നു.നമുക്ക് കാത്തിരിക്കാം ഈ മഹാവിസ്മയത്തിനായി .