മിറർലെസ് ക്യാമറ, ‘പാൻകേക്ക്’ ലെൻസ്; DSLR വിപണിയിൽ എത്തിയ പുതിയ Canon

മിറർലെസ് ക്യാമറ, ‘പാൻകേക്ക്’ ലെൻസ്; DSLR വിപണിയിൽ എത്തിയ പുതിയ Canon
HIGHLIGHTS

കനോൺ പുതിയതായി വിപണിയിൽ എത്തിച്ചത് കനോൺ EOS R100 ആണ്

120 ഗ്രാമിന്റെ ഒരു സോപ്പിനേക്കാൾ ഭാരം ഇതിനില്ല

ഫോട്ടോഗ്രാഫി പ്രൊഫഷനായും ഫാഷനായും സ്വീകരിച്ചവരുണ്ട്. സോഷ്യൽ മീഡിയ ഇന്ന് വളരെ നിർണായകമായതിനാൽ തന്നെ വെറുതെ മൊബൈലിൽ ഫോട്ടോ എടുക്കാതെ, DSLR ലും മറ്റും ഫോട്ടയും വീഡിയോയും എടുത്ത് പോസ്റ്റ് ചെയ്യാനാണ് എല്ലാവർക്കും താൽപ്പര്യം. മാത്രമല്ല, അത്യാവശ്യം നന്നായി സ്മാർട്ഫോണുകളിൽ ഫോട്ടോ എടുക്കുന്നവരാണെങ്കിൽ ഇങ്ങനെ ക്യാമറയിലൂടെ ഫോട്ടോ എടുക്കാനും ശ്രമിക്കും.
എന്നാൽ ക്യാമറയുടെ വില പലപ്പോഴും ഈ ആഗ്രഹത്തിന് വില്ലനാവാറുണ്ട്. മറ്റ് ചിലർക്ക് അതിലെ ഫീച്ചറുകളായിരിക്കും പ്രശ്നമാകുന്നത്. എവിടെയും എടുത്ത് കൊണ്ട് പോകുന്നതിനും, കൈകാര്യം ചെയ്യുന്നതിന്

സൌകര്യപ്രദവുമായ ക്യാമറകൾ അന്വേഷിക്കുന്നവർക്ക് Canon India അവതരിപ്പിച്ച ഏറ്റവും പുതിയ ക്യാമറയെ കുറിച്ച് അറിയാം…

മിറർലെസ് ക്യാമറ, 'പാൻകേക്ക്' ലെൻസ്; DSLR വിപണിയിൽ എത്തിയ പുതിയ Canon

ഒതുക്കമുള്ള, ഭാരം കുറഞ്ഞ ക്യാമറയാണ് കനോൺ പുതിയതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 'പാൻകേക്ക്' പ്രൈം ലെൻസ് ഉൾപ്പെടെയുള്ള ആകർഷകമായ ഫീച്ചറുകൾ ഇതിൽ വരുന്നു. ഫോട്ടോഗ്രാഫർമാരിൽ നിന്ന് ആവശ്യമായ നിർദേശങ്ങൾ സ്വീകരിച്ചാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. SD കാർഡുകളിലേക്ക് പതിയുന്ന ക്യാമറയിലെ ചിത്രങ്ങൾ കമ്പ്യൂട്ടറിലോ മറ്റോ കോപ്പി- പേസ്റ്റ് ചെയ്യുന്ന പോലുള്ള ബുദ്ധിമുട്ടുകൾ Canonന്റെ ഈ പുത്തൻ ക്യാമറക്കില്ല. കാരണം, Canon Camera Connect ആപ്പ് സ്മാർട്ട്‌ഫോണിലേക്കും, അതുവഴി സോഷ്യൽ മീഡിയകളിലേക്കും ചിത്രങ്ങൾ കോപ്പി ചെയ്യാനുള്ള ഫീച്ചറും ഇതിലുണ്ട്.

കനോൺ EOS R100 എന്ന DSLR ക്യാമറയാണ് മേൽപ്പറഞ്ഞ വിപണിയിലെ പുതിയ താരം. RF28mm f/2.8 STM ലെൻസാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

EOS R100 വലിപ്പം…

ബ്ലൂടൂത്ത്, Wi-Fi കണക്ഷൻ തുടങ്ങിയ എല്ലാ ബേസിക് ഫീച്ചറുകളോടെയും വരുന്ന Canonന്റെ ഈ പുതുപുത്തൻ ക്യാമറയുടെ വലിപ്പം പറയുകയാണെങ്കിൽ, 2.5 സെന്റിമീറ്ററിൽ താഴെ നീളമായിരിക്കും ഇതിന്. 120 ഗ്രാമിന്റെ ഒരു സോപ്പിനേക്കാൾ ഭാരം ഇതിനില്ല. പാൻകേക്ക് എന്ന പേര് പോലെ തന്നെ RF28mm f/2.8 STM ആണ് ഇതിനുള്ളത്. വ്യൂഫൈൻഡറിലും എല്ലാം കനോൺ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ DSLR ഫോട്ടോഗ്രാഫിയിൽ തുടക്കക്കാരായവർക്കും കൂടുതൽ സഹായകമാകും.

4K വീഡിയോ ഷൂട്ടിങ്, 120p ഹൈ ഫ്രെയിം റേറ്റ് റെക്കോർഡിങ് എന്നിവയും, സ്ലോ-മോഷൻ വീഡിയോ ഫീച്ചറുകളും ലഭ്യമാണ്. Canon EOS R10ൽ ബാക്ക്ഗ്രൌണ്ട് മങ്ങിപ്പിക്കുന്നതിനും, സാച്ചുറേഷനുമെല്ലാം സൌകര്യങ്ങളുണ്ട്. കൂടാതെ, സാധാരണ DSLRൽ ഉള്ളതുപോലുള്ള ഫീച്ചറുകളും, മിറർലെസ് ക്യാമറ കൺട്രോളും ഇതിലും വരുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo