ദീർഘനേരം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന മിക്കവരും ബാക്കപ്പിനായി പവർ ബാങ്കുകൾ കൊണ്ടുനടക്കുന്നത് നാം കണ്ടിട്ടുണ്ടല്ലോ. ക്യാമറകളിൽ ബാറ്ററി ബാക്കപ്പ് വർദ്ധിപ്പിക്കുന്നതിനായി ബാറ്ററിപാക്കുകൾ ലഭ്യമാണെങ്കിലും അവ ക്യാമറയുടെ വലിപ്പവും ഭാരവും വർദ്ധിപ്പിക്കുമെന്നതിനൊപ്പം കമ്പനിയിതര ബാറ്ററി പാക്കുകൾ ചിലപ്പോൾ ക്യാമറയെ തന്നെ ഉപയോഗശൂന്യമാക്കി മാറ്റിയേക്കാം.
ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഡിജിറ്റൽ എസ്.എൽ.ആർ / മിറർലെസ് ക്യാമറകൾക്ക് വേണ്ടിയുള്ള ബാഹ്യ ഊർജ്ജ സംഭരണികൾ വിപണിയിലെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ഉപയോഗിക്കുന്നത് മൂലം വേഗത്തിൽ ചാർജ്ജ് നഷ്ടമുണ്ടാക്കുന്ന ന്യൂ ജെൻ മിറർലെസ് ക്യാമറകൾക്ക് ഈ പവർ ബാങ്കുകൾ ആശ്വാസമാകും.
ബാറ്ററി ബാക്കപ്പ് പ്രശ്നങ്ങൾക്ക് പരിഹാരമായി വിവിധ കമ്പനികൾ പോർട്ടബിൾ ബാറ്ററിയുമായി എത്തിയിട്ടുണ്ട്. അവരിൽ പ്രമുഖരാണ് Lanparte എന്ന കമ്പനി. ഇവരുടെ ഒരു പവർ ബാങ്ക് സാധാരണ ക്യാമറ ബാറ്ററിയുടെ നാലു മടങ്ങ് ഊർജ്ജ സംഭരണ ശേഷിയുള്ളതാണ്.
സോണി എ 7 ശ്രേണി,കാനൺ എൽപി-ഇ -6 ശ്രേണി,നിക്കോൺ EL15 ശ്രേണി, പാനസോണിക് GH സീരീസ് എന്നീ മോഡലുകൾക്ക് അനുയോജ്യമായ പവർ ബാങ്കുകൾ വിപണിയിലെത്തിയിട്ടുണ്ട്.കാനൺ എൽ.പി- E6: കാനൺ ഇഒഎസ് 7 ഡി മാർക്ക് 2, 7 ഡി, 5 ഡി മാർക്ക് 2, 5 ഡി മാർക്ക് 3, 5 ഡി മാർക്ക് IV, 5DS, 5DS R, 60D, 60DA, 70D, 6D, 6D മാർക്ക് 2 ക്യാമറകൾ
നിക്കോൺ ഇപി 5 എ:D3100, D3200, D3300, D5100, D5200, D5300, Df, P7000, P7100, P7700, P7800 ,നിക്കോൺ EL-15:D500, D600, D610, D7000, D7100, D750, D800, D800E, D810സോണി ആൽഫ NEX-3, 5, 6, 7 സീരീസ് ക്യാമറകൾ, ഡി.എസ്.എൽ.ആർ-എസ്.എൽ.ടി-എ 33, ഡി.എസ്.എൽ.ആർ-എസ്.എൽ.ടി-എ 55പാനാസോണിക് GH3, GH4 & GH5എന്നീ മോഡലുകൾക്കാണ് Lanparte പവർ ബാങ്കുകൾ ലഭ്യമായിട്ടുള്ളത്.