സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല ഇനി ക്യാമറകൾക്കും പവർബാങ്ക്

സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല  ഇനി ക്യാമറകൾക്കും പവർബാങ്ക്
HIGHLIGHTS

ക്യാമറകളുടെ പവർ ബാങ്കുകൾ

 

ദീർഘനേരം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന മിക്കവരും ബാക്കപ്പിനായി പവർ ബാങ്കുകൾ കൊണ്ടുനടക്കുന്നത് നാം കണ്ടിട്ടുണ്ടല്ലോ. ക്യാമറകളിൽ ബാറ്ററി ബാക്കപ്പ് വർദ്ധിപ്പിക്കുന്നതിനായി ബാറ്ററിപാക്കുകൾ ലഭ്യമാണെങ്കിലും അവ ക്യാമറയുടെ വലിപ്പവും ഭാരവും വർദ്ധിപ്പിക്കുമെന്നതിനൊപ്പം കമ്പനിയിതര ബാറ്ററി പാക്കുകൾ ചിലപ്പോൾ ക്യാമറയെ തന്നെ ഉപയോഗശൂന്യമാക്കി മാറ്റിയേക്കാം.

ഈ പ്രശ്നങ്ങൾക്ക്‌ പരിഹാരമായി ഡിജിറ്റൽ എസ്.എൽ.ആർ / മിറർലെസ് ക്യാമറകൾക്ക് വേണ്ടിയുള്ള ബാഹ്യ ഊർജ്ജ സംഭരണികൾ വിപണിയിലെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ഉപയോഗിക്കുന്നത് മൂലം വേഗത്തിൽ ചാർജ്ജ് നഷ്ടമുണ്ടാക്കുന്ന ന്യൂ ജെൻ മിറർലെസ് ക്യാമറകൾക്ക് ഈ പവർ ബാങ്കുകൾ ആശ്വാസമാകും.

ബാറ്ററി ബാക്കപ്പ് പ്രശ്നങ്ങൾക്ക് പരിഹാരമായി വിവിധ കമ്പനികൾ പോർട്ടബിൾ ബാറ്ററിയുമായി എത്തിയിട്ടുണ്ട്. അവരിൽ പ്രമുഖരാണ് Lanparte എന്ന കമ്പനി. ഇവരുടെ ഒരു പവർ ബാങ്ക് സാധാരണ ക്യാമറ ബാറ്ററിയുടെ നാലു മടങ്ങ് ഊർജ്ജ സംഭരണ ശേഷിയുള്ളതാണ്.

സോണി എ 7 ശ്രേണി,കാനൺ എൽപി-ഇ -6 ശ്രേണി,നിക്കോൺ EL15 ശ്രേണി, പാനസോണിക് GH സീരീസ് എന്നീ മോഡലുകൾക്ക് അനുയോജ്യമായ പവർ ബാങ്കുകൾ വിപണിയിലെത്തിയിട്ടുണ്ട്.കാനൺ എൽ.പി- E6: കാനൺ ഇഒഎസ് 7 ഡി മാർക്ക് 2, 7 ഡി, 5 ഡി മാർക്ക് 2, 5 ഡി മാർക്ക് 3, 5 ഡി മാർക്ക് IV, 5DS, 5DS R, 60D, 60DA, 70D, 6D, 6D മാർക്ക് 2 ക്യാമറകൾ

നിക്കോൺ ഇപി 5 എ:D3100, D3200, D3300, D5100, D5200, D5300, Df, P7000, P7100, P7700, P7800 ,നിക്കോൺ EL-15:D500, D600, D610, D7000, D7100, D750, D800, D800E, D810സോണി ആൽഫ NEX-3, 5, 6, 7 സീരീസ് ക്യാമറകൾ, ഡി.എസ്.എൽ.ആർ-എസ്.എൽ.ടി-എ 33, ഡി.എസ്.എൽ.ആർ-എസ്.എൽ.ടി-എ 55പാനാസോണിക് GH3, GH4 & GH5എന്നീ മോഡലുകൾക്കാണ് Lanparte പവർ ബാങ്കുകൾ ലഭ്യമായിട്ടുള്ളത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo