മൊബൈൽ ഫോട്ടോഗ്രഫി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. 30000 രൂപയിൽ താഴെ വിലയുമുള്ള ക്യാമറ ഫോണുകൾ ഒന്ന് പരിചയപ്പെടാം. അവയുടെ വിലയും മറ്റു സവിശേഷതകളും നോക്കാം
Samsung Galaxy S20 FE 5G- ക്ക് 6.5-ഇഞ്ച് 120Hz ഫുൾ HD + ഡിസ്പ്ലേ ഉണ്ട്. ഇതൊരു സൂപ്പർ അമോലെഡ് പാനലാണ്, മധ്യത്തിൽ ഒരു പഞ്ച്ഹോൾ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നു. പ്രൈമറി ലെൻസ് 12 മെഗാപിക്സലാണ്, രണ്ടാമത്തേത് 12 മെഗാപിക്സൽ അൾട്രാ വൈഡ് ആണ്. മൂന്നാമത്തേത് 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ്. സെൽഫിക്കായി, ഈ സ്മാർട്ട്‌ഫോണിന് 30 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയുണ്ട്, കൂടാതെ 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്.
വൺപ്ലസ് നോർഡ് CE 2 Lite 5GOnePlus പുറത്തിറക്കിയ ഈ 5G ഫോണിന് 18,990 രൂപയാണ് വില വരുന്നത്. പോർട്രെയ്റ്റ് ഷോട്ടുകൾക്കും വീഡിയോകൾക്കും ഈ ഫോൺ മികച്ച ഓപ്ഷനാണ്. 64MPയുടെ AI ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെ വരുന്ന OnePlus Nord CE 2 Lite 5G ഫോണിൽ 2 മെഗാപിക്സലിന്റെ ക്യാമറയും വരുന്നുണ്ട്. 16MPയാണ് മുൻക്യാമറ. ഫോണിന്റെ മറ്റ് ഫീച്ചറുകൾ പരിശോധിച്ചാൽ 5000mAh ബാറ്ററിയും, Android 12 ഓപ്പറേറ്റിങ് സിസ്റ്റവും ഇതിൽ വരുന്നു.
6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേ ഫുൾ HD+ (2400×1080 പിക്‌സൽ) റെസല്യൂഷനുമായി വരുന്നു. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 300 ഹെർട്‌സ് ടച്ച് സാംപ്ലിങ് റേറ്റും ഡിസ്പ്ലെയിൽ ഉണ്ട്. ഫോണിൽ ഗെയിം കളിക്കുമ്പോഴും മൾട്ടി ടാസ്കിങ് ചെയ്യുമ്പോഴും മികച്ച ടച്ച് ഇൻപുട്ട് ലഭിക്കും.ഒഐഎസ് ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 മെഗാപിക്‌സൽ ക്യാമറകളും കമ്പനി നൽകിയിട്ടടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണുള്ളത്. ക്യാമറ ആപ്പിൽ ചില പുതിയ ഫീച്ചറുകളും നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം-റീൽ സ്റ്റൈലിൽ വീഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന വ്ളോഗ് മോഡ് അടക്കമുള്ള സവിശേഷതകളാണ് ഇതിലുള്ളത്.
Redmi Note 12 Pro+ 5G റെഡ്മി നോട്ട് ഡിവൈസുകൾ ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ ഫോണുകളാണ്. സാധാരണ നിലവിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന റെഡമി നോട്ട് സീരീസിലെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 പ്രോ+ 30,000 രൂപ വില വിഭാഗത്തിലേക്ക് കടന്നു. 12 ജിബി റാം ഓപ്ഷനുമായി വരുന്ന ആദ്യത്തെ നോട്ട് ഫോൺ കൂടിയാണ് ഇത്. ഒഐഎസ് ഉള്ള 200എംപി പ്രൈമറി റിയർ ക്യാമറയാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയുടെ ഏറ്റവും വലിയ ആകർഷണം. വിവിധ ലൈറ്റിങ് സാഹചര്യങ്ങളിൽ മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറയ്ക്ക് സാധിക്കുന്നു. 120W ഫാസ്റ്റ് ചാർജറുള്ള സ്മാർട്ട്ഫോൺ 5,000mAh ബാറ്ററി 20 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ സാധിക്കും. 29,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.
വിവോ വി25 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് ഉള്ളത്. വിവോ വി25 പ്രോ 5ജി സ്മാർട്ട്ഫോൺ 66W ഫ്ലാഷ് ചാർജ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിൽ 4,830 mAh ബാറ്ററിയാണ് വിവോ നൽകിയിട്ടുള്ളത്. വിവോ വി25 പ്രോ 5ജിയും വൺപ്ലസ് നോർഡ് 2ടി 5ജിയും തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറയിലാണ്. വിവോയുടെ ഫോണിൽ എഫ്/1.89 അപ്പേർച്ചറും ഒഐഎസും ഉള്ള 64 എംപി പ്രൈമറി സെൻസർ, എഫ്/2.2 അപ്പേർച്ചർ ഉള്ള 8 എംപി അൾട്രാ-വൈഡ് സെക്കൻഡറി ലെൻസ്, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ടെർഷ്യറി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. 60എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് വരെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.