നാളെ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് 24 മണിക്കൂർ സമരവുമായി ഏതുന്നു എന്ന് സൂചനകൾ .24 മണിക്കൂർ സിഗ്നൽ ഓഫ് ചെയ്താണ് സമരവുമായി എത്തുന്നത് .കഴിഞ്ഞ ദിവസ്സം ട്രായ് പുറത്തിറക്കിയ പുതിയ ചട്ടങ്ങൾക്കെതിരെയാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് സംഘടിക്കുന്നത് .പുതിയതായി ഏർപ്പെടുത്തിയ താരിഫ് നിരക്കുകൾ വരിക്കാർക്കും അതുപോലെതന്നെ കേബിൾ ഉടമകൾക്കും ഒരുപോലെതന്നെ നഷ്ട്ടം വരുത്തിവെയ്ക്കും എന്നാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് പറയുന്നത് .ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത് .
പുതുക്കിയ നിരക്കുകൾ നോക്കാം
പുതിയ വർഷത്തിൽ പുതിയ നല്ല ഓഫറുകളുമായി ഡിഷ് കമ്പനികൾ എത്തുന്നു .റീച്ചാർജിൽ ഇപ്പോൾ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .153 രൂപയ്ക്ക് ഉപഭോതാക്കൾക്ക് ഇഷ്ടമുള്ള 100 ചാനലുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ട്രായ് .എന്നാൽ നേരത്തെ ട്രായ് പറഞ്ഞിരുന്നത് 130 രൂപയുടെ നിരക്കിൽ 100 ചാനലുകൾ ലഭിക്കും എന്നായിരുന്നു .എന്നാൽ ഇതിൽ പേ ചാനലുകൾ ഉൾപ്പെടില്ല .
ഇപ്പോൾ 153 രൂപയുടെ റീച്ചാർജിൽ 100 ചാനലുകളാണ് ലഭ്യമാകുന്നത് .ഫെബ്രുവരി 1 മുതലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ എല്ലാ ചാനലുകളും HD യിൽ ലഭിക്കണമെന്നില്ല .ജനുവരി 31 നു ഉള്ളിൽ ഉപഭോതാക്കൾ പുതിയ ചാനലുകൾ തിരഞ്ഞെടുക്കേണ്ടതാണ് .അങ്ങനെ തിരഞ്ഞെടുത്തില്ലെങ്കിൽ പഴയ സ്കിമ്മിൽ ഉപഭോതാക്കൾക്ക് ചാനലുകൾ ലഭ്യമാകുന്നു .പുതിയ നിരക്കിൽ ലഭിക്കുന്ന ചാനലുകൾ
എന്നാൽ ഇപ്പോൾ പുതിയ നിരക്കിൽ കുറഞ്ഞ ചിലവിൽ തന്നെ ഉപഭോതാക്കൾക്ക് മറ്റു പേ ചാനലുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .അതിൽ പ്രധാനമായും കുറഞ്ഞ നിരക്കിൽ സീ ആക്ഷന്‍- 1 രൂപ,സീ ന്യൂസ്- 50 പൈസ,മാക്‌സ് 2- 1 രൂപ,സോണി MIX- 1 രൂപ,മൂവീസ് OK- 1 രൂപ,സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2- 6 രൂപ,സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3- 4 രൂപ,സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റ്- 1 രൂപ,കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്- 4.25 രൂപ,എച്ച്ബിഒ- 10 രൂപ,പോഗോ- 4.25 രൂപ എന്നിങ്ങനെ കുറഞ്ഞ നിരക്കിൽ ഇത്തരത്തിലുള്ള പ്രധാന ചാനലുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .