ഇന്ന് പഠനം പോലും ഓൺലൈനിലായിരിക്കുന്നു. കൂടാതെ കുഞ്ഞുകുരുന്നുകളും മറ്റും ആഹാരം കഴിക്കുമ്പോഴുമെല്ലാം ഫോണുകളിലും ടാബുകളിലും വീഡിയോകളും കാർട്ടൂണുകളും ആസ്വദിക്കുന്നു. ചില കുട്ടികളാകട്ടെ വീഡിയോ ഗെയിമും അവരുടെ ശൈലിയാക്കി മാറ്റിയിരിക്കുന്നു.
ഇങ്ങനെയുള്ള സമയങ്ങളിലെല്ലാം കുട്ടികൾ ഹെഡ്‌ഫോണുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കുട്ടികളുടെ ആരോഗ്യത്തിന് ഇത് ദോഷകരമാണ്. കാരണം അവരുടെ ശ്രവണശേഷിയ്ക്കും ബുദ്ധിയ്ക്കുമെല്ലാം ഇത് ബാധിക്കാറുണ്ട്. ഇത് കണക്കിലെടുത്ത്, കുട്ടികൾക്കായി Belkin SOUNDFORM മിനി വയർലെസ് ഓൺ-ഇയർ ഹെഡ്‌ഫോണുകൾ കൊണ്ടുവന്നിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് ഈ ഉൽപ്പന്നം ഡിസൈൻ ചെയ്തിരിക്കുന്നത്.
മൊബൈലുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലെല്ലാം SOUNDFORM മിനി വയർലെസ് ഓൺ-ഇയർ ഹെഡ്‌ഫോണുകൾ പ്രവർത്തിക്കുന്നു. ഈ ഉപകരണങ്ങളിലെല്ലാം എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഈ ഹെഡ്ഫോണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പഠനാവശ്യങ്ങൾക്കും വിനോദത്തിനും ഇവ മികച്ച ഉപകരണമാണെന്നും, ആരോഗ്യപരമായി ദോഷം ഒന്നും വരില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.
85dB വോളിയം ക്യാപ് ഇതിൽ വരുന്നു. ദൈർഘ്യമേറിയ ശ്രവണ സെഷനുകൾക്കായി അവയെ സുരക്ഷിതമാക്കുകയും 30 മണിക്കൂർ വരെ ബാറ്ററി ലൈഫും SOUNDFORM വാഗ്ദാനം ചെയ്യുന്നു. ഹെഡ്ഫോണിന് എന്തെങ്കിലും കേടുപാടുകൾ വന്നാലും, 2 വർഷം വരെ നീണ്ടുനിൽക്കുന്ന വാറണ്ടി ഉള്ളതിനാൽ പ്രശ്നം വരില്ല.
കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഈ പ്രീമിയം ഹെഡ്‌ഫോണുകൾക്ക് 28-30 മണിക്കൂർ ബാറ്ററി ലൈഫ് വരുന്നു. 85dBയാണ് പരമാവധി വോളിയം. ബ്ലൂടൂത്ത് v5.0, 3.5mm ഓക്സ് പോർട്ട് ഉൾപ്പെടുത്തിയ കേബിളും, 2 വർഷം വരെ നീണ്ടുനിൽക്കുന്ന സ്‌പിൽ, ആക്‌സിഡന്റ് പ്രൂഫ് മെറ്റീരിയലുകലും ഈ ഹെഡ്ഫോണുകളിൽ വരുന്നു. കുട്ടികൾക്കായി പ്രത്യേകം ഡിസൈൻ ചെയ്തതായതിനാൽ 17.7 x 16.21 x 19 സെ.മീറ്ററും, 240 ഗ്രാം ഭാരവുമാണ് ഇതിന് വരുന്നത്.
3999 രൂപയാണ് Belkin SOUNDFORM മിനി വയർലെസ് ഓൺ-ഇയർ ഹെഡ്‌ഫോണുകളുകൾക്ക് വില വരുന്നത്. കറുപ്പ്, നീല, പിങ്ക്, വെളുപ്പ് എന്നീ ആകർഷകമായ നിറങ്ങളിൽ കുട്ടികൾക്കായി ഈ ഹെഡ് ഫോൺ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
TO BUY FROM AMAZON CLICK HERE
Amazon.in, Aptronix എന്നിവയിൽ 3599 രൂപയ്ക്ക് ഇത് ലഭ്യമാണ്. കൂടാതെ, ഫ്ലിപ്കാർട്ടിൽ നിന്നും ക്രോമയിൽ നിന്നും SOUNDFORM ഹെഡ് ഫോണുകൾ വാങ്ങാം.