Amazon Summer സെയിലിൽ OnePlus Pad വിലക്കിഴിവിൽ വിൽക്കുന്നു. 30,000 രൂപയിൽ താഴെ വിലയ്ക്ക് ബെസ്റ്റ് ടാബ്ലെറ്റ് വാങ്ങാനുള്ള സുവർണാവസരമാണിത്. 11.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള വൺപ്ലസ് പാഡിനാണ് ആമസോൺ ഓഫർ നൽകുന്നത്. ഓഫറിനെ കുറിച്ചും OnePlus Pad സ്പെസിഫിക്കേഷനും വിശദമായി അറിയാം.
ആമസോൺ വിവിധ ടാബ്‌ലെറ്റുകൾക്ക് ഓഫർ നൽകുന്നുണ്ട്. ഇവയിലെ പ്രധാന ഓഫറാണ് വൺപ്ലസ് പാഡിന് ലഭിക്കുന്നത്. 2000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ഉൾപ്പെടെ വൺപ്ലസ് പാഡിന് ലഭിക്കുന്നു. 11.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്.
2.8K (2800×2000 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ ഫോണിലുണ്ട്. 144Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിലുള്ളത്. ഡിസ്‌പ്ലേയ്ക്ക് ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കുന്നു. സ്പീക്കറുകൾക്ക് മികച്ച കാഴ്ചാനുഭവം നൽകുന്നതിന് ഡോൾബി അറ്റ്‌മോസ് ഫീച്ചറുമുണ്ട്.
12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജുള്ള ടാബാണിത്. ഇതിന് മീഡിയടെക് ഡൈമെൻസിറ്റി 9000 പ്രോസസറാണുള്ളത്. 3.05GHz വരെ വേഗതയുള്ള Cortex-X2 കോർ സ്‌പോർട് ചെയ്യുന്ന ചിപ്സെറ്റുണ്ട്. ഇത് 12 ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു. ഐപാഡ്, ഷവോമി പാഡ് 5നേക്കാൾ വ്യത്യസ്തമായ ഡിസൈനാണ് വൺപ്ലസ്സിനുള്ളത്.
13-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് വൺപ്ലസ് പാഡിലുള്ളത്. ടാബിന്റെ ക്യാമറ മൊഡ്യൂളിൽ ഒരു എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നു. OnePlus Stylo, ഒരു മാഗ്നറ്റിക് കീബോർഡ് എന്നിവയെ ടാബ്ലെറ്റ് സപ്പോർട്ട് ചെയ്യുന്നു. 67W SuperVOOC ചാർജിങ്ങിനെ ടാബ്ലെറ്റ് പിന്തുണയ്ക്കുന്നു. 9,500mAh ബാറ്ററിയാണ് ടാബ്‌ലെറ്റിലുള്ളത്. ഇതിൽ ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്.
37,999 രൂപയുടെ വൺപ്ലസ് പാഡിന് 4000 രൂപയുടെ കിഴിവ് ലഭിക്കുന്നു. ആമസോണിൽ 33,999 രൂപയ്ക്ക് ടാബ്ലെറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നു. 8 ജിബി, 128 ജിബി സ്റ്റോറേജുമുള്ള പാഡിന്റെ വിലയാണിത്. ഇതുകൂടാതെ 2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ലഭിക്കുന്നതാണ്. കൂപ്പൺ എന്ന് കൊടുത്തിരിക്കുന്ന ബോക്സിൽ ടിക്ക് ചെയ്താൽ പർച്ചേസിങ്ങിൽ കിഴിവ് നേടാം. വൺപ്ലസ് പാഡ് വാങ്ങാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ…
ആമസോൺ സമ്മർ സെയിലിൽ ബാങ്ക് ഓഫറുകളും ലഭിക്കുന്നു. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 3000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെയെങ്കിൽ 28,999 രൂപയ്ക്ക് വൺപ്ലസ് പാഡ് സ്വന്തമാക്കാം.
സമയം മാറുന്നതിന് അനുസരിച്ച് ഓഫറും വ്യത്യാസപ്പെടും. മെയ് 2-നാണ് ആമസോൺ സമ്മർ സെയിൽ ആരംഭിച്ചത്. അത്യാകർഷക ഓഫറുകളാണ് സെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനിയും 3 ദിവസങ്ങൾ കൂടി സ്പെഷ്യൽ സെയിൽ തുടരുമെന്നാണ് സൂചന.