Buy Infinix Note 30 5G Now: ആദ്യ വിൽപ്പന ഇന്ന്, വാങ്ങാം കിടിലൻ ഓഫറുകളിൽ!

Updated on 26-Jun-2023
HIGHLIGHTS

108 MPയുടെ ക്യാമറ ഫോണാണ് ഇൻഫിനിക്സ് തങ്ങളുടെ നോട്ട് 30 5Gയിൽ അവതരിപ്പിച്ചിരിക്കുന്നത്

15,000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷൻ

കഴിഞ്ഞ ആഴ്ച ഇന്ത്യയിലെത്തിയ Infinix Note 30 5Gയുടെ ആദ്യ വിൽപ്പന ഇന്ന്. ബജറ്റ് ഫോണുകളുടെ വിഭാഗത്തിൽ പെടുന്ന ഫോണിന്റെ ക്യാമറയും ഡിസ്പ്ലേയുമെല്ലാം ഇതിനകം ടെക് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 
ഇൻഫിനിക്സ് നോട്ട് 30 5Gയുടെ 5000mAh ബാറ്ററിയും ബജറ്റ് ഫോണുകളിൽ ലഭിക്കാവുന്ന പരമാവധി മികച്ച ഫീച്ചറുകളാണ്. 15,000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഈ ഉഗ്രൻ സ്മാർട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും. ഫോണിന്റെ വിൽപ്പനയെ കുറിച്ചും, ഓൺലൈനായി എങ്ങനെ പർച്ചേസ് ചെയ്യാമെന്നും Infinix Note 30 5Gയുടെ ഫീച്ചറുകളും വിശദമായി അറിയാം.

Infinix Note 30 5G സ്പെസിഫിക്കേഷനുകൾ

108 MPയുടെ ക്യാമറ ഫോണാണ് ഇൻഫിനിക്സ് തങ്ങളുടെ നോട്ട് 30 5Gയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ പരിശോധിക്കുകയാണെങ്കിൽ 120Hz ആണ് ഡിസ്‌പ്ലേ വരുന്നത്. 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണിത്. ഫോണിന്റെ ടച്ച് സാമ്പിൾ റേറ്റ് 240Hz ആണ്. ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രൊസസർ ഉപയോഗിച്ച് 8 GB വരെ RAM പിന്തുണയ്ക്കുന്നു. സ്റ്റോറേജ് 256GBയാണ്. ഇതിന് പുറമെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഫോണിന്റെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

ആൻഡ്രോയിഡ് 13ൽ പ്രവർത്തിക്കുന്ന Infinix Note 30 5Gയുടെ ക്യാമറ പരിശോധിക്കുമ്പോൾ മെയിൻ ക്യാമറ 108 MPയും സെൽഫി ക്യാമറ 16MPയുടേതുമാണ്. മെയിൻ ക്യാമറയ്ക്ക് പുറമെ മറ്റ് രണ്ട് ക്യാമറകളും ഇൻഫിനിക്സ് അവതരിപ്പിക്കുന്നു. ഫോട്ടോഗ്രാഫിയ്ക്ക് പ്രോ മോഡ്, അൾട്രാ ക്ലിയർ ഡേലൈറ്റ് ഫോട്ടോഗ്രഫി, സൂപ്പർ നൈറ്റ് മോഡ്, വീഡിയോ പോർട്രെയ്റ്റ് മോഡ് എന്നിവയാണുള്ളത്. ഇൻഫിനിക്സ് നോട്ട് 30 ഫോണിന് 45W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000mAhന്റെ ബാറ്ററിയാണ് വരുന്നത്. 

Infinix Note 30 5G വിലയും വിശദ വിവരങ്ങളും

ഇന്ന് 12 മണിക്ക് ഫോണിന്റെ വിൽപ്പന ആരംഭിക്കുകയാണ്. ഇന്റർസ്റ്റെല്ലാർ ബ്ലൂ, മാജിക് ബ്ലാക്ക്, സൺസെറ്റ് ഗോൾഡ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഫ്ലിപ്കാർട്ടിലാണ് വിൽപ്പന. രണ്ട് വേരിയന്റുകളിൽ ഫോൺ വാങ്ങാം. 4 GB റാം + 128 GB സ്റ്റോറേജിലും, 8 GB റാം + 256 GB സ്റ്റോറേജിലും ഫോൺ വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ 4 GB + 128 GBയുടെ വില 14,999 രൂപയും,  8 GB + 256 GBയുടെ വില 15,999 രൂപയുമാണ്. 

BUY FROM HERE

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 1,000 രൂപ വരെ ഡിസ്കൌണ്ട് ലഭ്യമാണ്. ഇതുകൂടി ചേർത്താൽ 4 GB റാം + 128 GB ഇൻഫിനിക്സ് ഫോണിന് 13,999 രൂപയും, 8 GB റാം + 256 GB പതിപ്പിന് 14,999 രൂപയും വില വരും. 

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :