2021 മുതൽ ജി സീരിസിൽ ലോഞ്ച് ചെയ്ത എല്ലാ മോട്ടറോള ഫോണുകളുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു.
ഒക്ടാകോർ മീഡിയടെക് ഹീലിയോ G99 പ്രൊസസറിന്റെ കരുത്തിലാണ് ഈ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 5000 എംഎഎച്ചിന്റെ ബാറ്ററി കപ്പാസിറ്റിയും ഉള്ള സ്മാർട്ഫോണാണ് മോട്ടോ G72(MOTO G72). 14,999 രൂപയാണ് മോട്ടോ G72ന്റെ വില.
പവർഫുൾ ചിപ്‌സെറ്റാണ് മോട്ടോ G62 5Gക്ക് ഉള്ളത്. ഇന്റർ നാഷണൽ വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് മോട്ടോ ജി 62 5ജിയുടെ ഇന്ത്യൻ വേരിയന്റിന് കരുത്ത് പകരുമെന്ന് മോട്ടറോള പറയുന്നു. ഫോണിന്റെ വില 16,299 രൂപ യാണ്. 6.4 ഇഞ്ച് AMOLED FHD ഡിസ്‌പ്ലേയുള്ള ഈ ഹാൻഡ് സെറ്റിൽ സ്റ്റീരിയോ സ്പീക്കറുകൾക്കൊപ്പം ഡോൾബി അറ്റ്‌മോസാണ് ക്രമീകരിച്ചിട്ടുള്ളത്. മികച്ച എന്റർടെയിൻമെന്റ് പാക്കേജ് എന്ന നിലക്കാണ് ഫോണിന്റെ കച്ചവടം പുരോഗമിക്കുന്നത്.
10,999 രൂപയാണ് മോട്ടോ G22യുടെ വില. കോസ്മിക് ബ്ലാക്ക്, ഐസ്ബർഗ് ബ്ലൂ, മിന്റ് ഗ്രീൻ എന്നീ വേരിയന്റുകൾ മോട്ടോ G22യുടെ വില്പന. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോട്ടോ G22ന് 20:9 ആസ്പെക്ട് റേഷ്യോയും 90Hz റിഫ്രഷ് റേറ്റുമുള്ള 6.5-ഇഞ്ച് HD+ (720×1,600 പിക്‌സൽ) മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ്. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G37 SoC പ്രോസസറാണ് ഹാൻഡ്സെറ്റിൽ.
എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറയാണ് ആകർഷണം. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് മറ്റുള്ള സെൻസറുകൾ. പിൻ ക്യാമറ സജ്ജീകരണത്തിന് 30fps ഫ്രെയിം റേറ്റിൽ ഫുൾ-എച്ച്‌ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാം. ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും ഈ ക്ലസ്റ്ററിലുണ്ട്.
ആൻഡ്രോയിഡ് 11 ആണ് പുത്തൻ മോട്ടോറോള ഹാൻഡ്സെറ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ടാണ് നാനോ + നാനോ/ മൈക്രോ എസ്ഡി) മോട്ടോ G31ൽ ക്രമീകരിച്ചിരിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും, 409ppi പിക്‌സൽ ഡെൻസിറ്റിയും, 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) OLED ഹോൾ-പഞ്ച് ഡിസ്‌പ്ലേ. G52 MC2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ G85 SoC പ്രൊസസ്സറാണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 128 ജിബിയിൽ നിന്ന് 1 ടിബി വരെയായി വർദ്ധിപ്പിക്കാം.
4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില.
4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിൽ മാത്രം ലഭ്യമായ മോട്ടോ G51 5ജിയ്ക്ക് 14,999 രൂപയാണ് വില. അക്വാ ബ്ലൂ, ഇൻഡിഗോ ബ്ലൂ എന്നീ നിറങ്ങളിൽ മോട്ടോ G51 5ജി എന്നിവയാണ് വേരിയന്റുകൾ. 20:9 ആസ്പെക്ട് റേഷ്യോയും, 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080 x 2,400 പിക്സലുകൾ) മാക്സ് വിഷൻ ഡിസ്‌പ്ലേയാണ് മോട്ടോ G51 5ജിയ്ക്ക്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് SoC പ്രോസസറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഡെപ്ത് ഷൂട്ടറും, 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ G51 5ജിയിൽ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, എഫ്/2.2 ലെൻസുള്ള 13-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ക്രമീകരിച്ചിട്ടുണ്ട്. 20W റാപിഡ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്.
5ജി, 5ജി LTE, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, FM റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.
ആൻഡ്രോയിഡ് 11 അടിത്തനമായ മൈ യുഎക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോട്ടറോള മോട്ടോ G71 5ജി പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 409ppi പിക്‌സൽ ഡെൻസിറ്റിയും 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) OLED ഡിസ്‌പ്ലേയാണ് മോട്ടോ G71 5ജിയ്ക്ക്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC പ്രോസസറാണ് മോട്ടോ G71യ്ക്ക് കരുത്ത് പകരുക. എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് മോട്ടോ G71 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. സെൽഫികൾക്കായി, മോട്ടോ G71 5ജിയുടെ മുൻവശത്ത് 16 മെഗാപിക്സൽ ഷൂട്ടർ (എഫ്/2.2 ലെൻസ്) ക്രമീകരിച്ചിട്ടുണ്ട്. 18,999 രൂപയാണ് മോട്ടോ ജി 71 5Gയുടെ വില.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇരു ഫോണുകളും പ്രവർത്തിക്കുക. 120Hz റിഫ്രഷ് റേറ്റും, എച്ഡിആർ10 സപ്പോർട്ടുമുള്ള 6.8-ഇഞ്ച് ഹോൾ-പഞ്ച് ഡിസ്പ്ലേ ആണ് മോട്ടോ G60യ്ക്ക്. 6,000mAh ബാറ്ററിയും മോട്ടോ G60-യിൽ ഇടം പിടിക്കും. 108-മെഗാപിക്സൽ മെയിൻ കാമറ, 8-മെഗാപിക്സൽ മാക്രോ/ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, ഒരു ഡെപ്ത് സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറയായിരിക്കും മോട്ടോ G60യ്ക്ക്. മുൻപിൽ ഡിസ്‌പ്ലേയുടെ മുകളിൽ മധ്യഭാഗത്ത് ഹോൾ-പഞ്ച് കട്ട്ഔട്ട് രീതിയിലാണ് 32-മെഗാപിക്സൽ സെൽഫി കാമറ ക്രമീകരിച്ചിരിക്കുന്നത്.
ഡ്യുവൽ സിം (നാനോ) സ്മാർട്ട്ഫോൺ ആയ മോട്ടോ G40 ഫ്യൂഷൻ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് മോട്ടോ G40 ഫ്യൂഷന്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസസറുള്ള ഫോണിന്റെ 128 ജിബി ഇന്റെർണൽ സ്റ്റോറേജ്, ഒരു ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ ഉയർത്താവുന്നതാണ്. ടർബോപവർ 20 ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 എസി, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയുമാണ് വില.