5000 രൂപയ്ക്ക് താഴെ ഒരു മികച്ച ടെലിവിഷൻ ഇതാ

Updated on 15-Feb-2019
HIGHLIGHTS

4999 രൂപയ്ക്ക് 32 ഇഞ്ചിന്റെ പുതിയ സ്മാർട്ട് ടെലിവിഷനുകൾ എത്തി

ടബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ മാത്രമല്ല സ്മാർട്ട് ടെലിവിഷനുകളും ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 10000 രൂപയ്ക്ക് താഴെ ഒരുപാടു ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ 5000 രൂപ റെയിഞ്ചിൽ ഇപ്പോൾ ഒരു സ്മാർട്ട് ടെലിവിഷൻ Samy എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്നു .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന റി ടെലിവിഷനുകൾ കൂടിയാണിത് .6 കിലോ ഭാരമാണ് ഈ സ്മാർട്ട് ടെലിവിഷനുകൾക്ക് ഉള്ളത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1366 x 768 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android 4.4 KitKat ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 10W സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത്.അതുപോലെതന്നെ 2 HDMI പോർട്ടുകളും 2 USB പോർട്ടുകളും ഈ സ്മാർട്ട് ടെലിവിഷനുകൾക്കുണ്ട് .

4999 രൂപ ഇതിന്റെ ആരംഭവിലയാണ് .ഇതിന്റെ വിലയും കൂടാതെ GST എല്ലാംകൂടി കണക്കാക്കുമ്പോൾ 5898 രൂപയ്ക്ക് അടുത്തുവരും ഈ ടെലിവിഷനുകൾ വാങ്ങിക്കണമെങ്കിൽ ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്നും samy ആപ്ലികേഷനുകൾ ഡൌൺലോഡ് ചെയ്യേണ്ടതാണ് .അതിനു ശേഷം ആധാർ കാർഡ് വഴി വെരിഫൈ ചെയ്തതിനു ശേഷം മാത്രമേ ഇത് വാങ്ങിക്കുവാൻ സാധിക്കുകയുള്ളു .

 

Imagesource

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :