രണ്ടു ടെലികോം ഓഫറുകൾ തമ്മിൽ ഒരു താരതമ്മ്യം

രണ്ടു ടെലികോം ഓഫറുകൾ തമ്മിൽ ഒരു താരതമ്മ്യം
HIGHLIGHTS

ജിയോ കൂടാതെ BSNL പുറത്തിറക്കിയ രണ്ടു ഓഫറുകൾ

പുതിയ വർഷത്തിലും നല്ല ഒരുപിടി ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കഴിഞ്ഞു .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭകരമായ ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകിയ രണ്ടു ടെലികോം കമ്പനികളായിരുന്നു ജിയോയും കൂടാതെ BSNL ലും .എന്നാൽ നിലവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് BSNL നേക്കാളും കൂടുതൽ ഉപഭോതാക്കൾ ജിയോയിൽ ആണ് എന്നതാണ് .ഒരുപാടു പരാതികൾ BSNL ൽ ഉപഭോതാക്കളിൽ നിന്നും എത്തുന്നുണ്ട് .അതിൽ പ്രധാനമായും ഉപഭോതാക്കൾ ചൂണ്ടികാണിക്കുന്നത് ഇന്റർനെറ്റ് സ്ലോ പോലെയുള്ളതാണ് .എന്തായാലും വരും ദിവസങ്ങളിൽ പുതിയ ഓഫറുകൾക്കൊപ്പം മികച്ച ഇന്റർനെറ്റും BSNL ൽ നിന്നും ലഭ്യമാകുന്നു എന്നാണ് സൂചനകൾ . 

BSNL അവരുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഒരു വർഷത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജുകളിൽ ആണ് BSNL ഉപഭോതാക്കൾക്ക് ഈ അൺലിമിറ്റഡ് ഓഫറുകൾ ലഭ്യമാകുന്നത് .1312 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവയാണ് ലഭ്യമാകുന്നത് .ഡൽഹി കൂടാതെ മുംബൈ എന്നി സംസ്ഥാനങ്ങളിൽ ഒഴികെ കോളുകൾ സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഒരു വർഷത്തേക്ക് 1,000 SMS ,ഹാലോ ട്യൂണുകളും സൗജന്യമായി ലഭിക്കുന്നുണ്ട് .

BSNL ന്റെ രണ്ടു പ്ലാനുകൾ ;750 ജിബി കൂടാതെ 500ജിബി ഡാറ്റ

ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകളുമായി BSNL എത്തി കഴിഞ്ഞു .ഹൈ സ്പീഡ് വേഗതയിൽ ലഭിക്കുന്ന BSNL ന്റെ ബ്രൊഡ് ബാൻഡ് ഓഫറുകളാണിത് .1277 രൂപയുടെ പ്ലാനുകളിലാണ് പുതിയ ബ്രൊഡ് ബാൻഡ് ഹൈ സ്പീഡ് ഇന്റെർനെറ്റുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1277 ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 750 ജിബിയുടെ ഡാറ്റയാണ് .ഒരുമാസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് .എന്നാൽ 750 ജിബിയുടെ ഉപയോഗത്തിന് ശേഷം 2Mbps സ്പീഡിൽ ഉപഭോതാക്കൾക്ക് ഈ സേവനങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 777 രൂപയുടെ മറ്റൊരു പ്ലാൻ കൂടി BSNL ൽ നിന്നും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഓഫറുകളിൽ 50 Mbps സ്പീഡുകളിലാണ് ഉപഭോതാക്കൾക്ക് ഡാറ്റ ലഭിക്കുന്നത് .500 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കഴിഞ്ഞ 10 വർഷങ്ങളായി ബ്രൊഡ് ബാൻഡ് രംഗത്തു നമ്മുടെ സ്വന്തം BSNL തന്നെയാണ് മുന്നിൽ നില്കുന്നത് .

ജിയോയുടെ പുതിയ  ലാഭകരമായ ഓഫറുകളാണ് ഇവിടെ നിങ്ങൾക്കായി കൊടുത്തിരിക്കുന്നത്  .ദിവസേന 5 ജിബിമുതൽ 1076 ജിബി വരെ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .699 രൂപമുതലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .ഒരു വീട്ടിലേക്കു ആവിശ്യമായ എല്ലാംതന്നെ ഈ പുതിയ ജിയോ ലിങ്ക് വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .699 രൂപയുടെ ജിയോലിങ്ക് പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 5 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 156 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .മറ്റു കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ഈ ഓഫറുകൾ മികച്ചുതന്നെ നിൽക്കുന്നു .അതുത്തതായി മൂന്ന് മാസത്തേക്ക് ലഭിക്കുന്നത് ഓഫറുകളാണ് .

ജിയോയിൽ ഈ വർഷം പ്രതീക്ഷിക്കുന്ന ഓഫറുകൾ 

2018 ൽ കഏറ്റവും കൂടുതൽ ഓഫറുകൾ പുറത്തിറക്കിയത് ജിയോ തന്നെയാണ് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .2019 ലും അതെ തരംഗം തന്നെ ആവർത്തിക്കുവാൻ ജിയോ ഒരുങ്ങുകയാണ് .ഇനി ജിയോയിൽ നിന്നും 9 പുതിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് .അതി ആദ്യം പറയേണ്ടത് ജിയോയുടെ പുതിയ ജിഗാ ഫൈബർ  ആണ് .അതിനു ശേഷം അടുത്ത വർഷം ജിയോയിൽ നിന്നും ജിയോ ജിഗാ ടെലിവിഷൻ ആണ് .2019 ൽ തന്നെ ജിയോയുടെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ ജിയോ ഫോൺ 3 എത്തുന്നുണ്ട് .കൂടാതെ ജിയോയിൽ നിന്നും പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം വലിയ സ്‌ക്രീനിൽ സ്മാർട്ട് ഫോണുകൾ ജിയോ പുറത്തിറക്കുന്നുണ്ട് .അതിനു ശേഷം നമ്മൾ എല്ലാവരും കാത്തിരിക്കുന്ന മറ്റൊന്നാണ് 5ജി സർവീസുകൾ .ജിയോയിൽ നിന്നും തന്നെ പ്രതീക്ഷിക്കാം .VoWi-Fi സർവീസുകളാണ് അടുത്തതായി ജിയോയിൽ നിന്നും എത്തുന്നത് .അവസാനമായി ജിയോ സ്മാർട്ട് ഹോം കൂടാതെ ജിയോ എന്റർ പ്രൈസ് സർവീസുകളും 2019 ൽ എത്തുന്നുണ്ട് .

 

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo