ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ബിഎസ്എൻഎൽ (BSNL) ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത് എല്ലായിടത്തും 4G എത്തിക്കാൻ സാധിച്ചിട്ടില്ല എന്നതും വരുമാനം വർധിപ്പിക്കാൻ സാധിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയും കമ്പനിക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പോലും നിലവിലുള്ള ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകാൻ ബിഎസ്എൻഎൽ (BSNL) ശ്രദ്ധിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യം നൽകുന്ന ഒരു ബിഎസ്എൻഎൽ പ്ലാനാണ് പരിചയപ്പെടുത്തുന്നത്.
റീചാർജുകൾക്ക് അധികം പണം ചിലവഴിക്കാൻ താല്പര്യമില്ലാത്ത, കൂടുതൽ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ബിഎസ്എൻഎല്ലി (BSNL)ന്റെ 319 രൂപ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎൽ (BSNL) 65 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ നൽകുന്നത്. ബിഎസ്എൻഎൽ (BSNL) നൽകുന്ന 319 രൂപയുടെ റീചാർജ് പ്ലാൻ ഒരു വോയിസ് പായ്ക്ക് ആണ്. വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇന്ത്യയിൽ എവിടെ യാത്ര ചെയ്താലും റോമിങ് നിരക്കുകൾ ഈടാക്കുകയില്ല എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 10 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു.
65 ദിവസത്തെ വാലിഡിറ്റിയാണ് 319 രൂപ റീചാജ് പ്ലാനിനുള്ളത്. സിം ആക്ടീവ് ആയി നിലനിർത്താനും സൗജന്യമായി ഔട്ട്ഗോയിങ് കോളുകൾ വിളിക്കാനുമുള്ള റീചാർജ് പ്ലാനുകൾ അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് 319 രൂപ പ്ലാൻ.
രണ്ട് മാസത്തിൽ കൂടുതൽ വാലിഡിറ്റി നൽകുന്ന 319 രൂപ റീചാർജ് പ്ലാനിന്റെ നിരക്ക് കണക്ക് കൂട്ടുമ്പോൾ ഓരോ ദിവസവും ഏകദേശം 5 രൂപയാണ് ചിലവ് വരുന്നത്. ഡാറ്റ അധികം ഉപയോഗിക്കാത്ത സെക്കന്ററി സിം കാർഡ് കോളിങ്ങിനായി ഉപയോഗിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. മറ്റുള്ളവർക്ക് തിരഞ്ഞെടുക്കാൻ ബിഎസ്എൻഎൽ (BSNL) ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്.