30ദിവസത്തേക്ക് വീണ്ടും സൗജന്യം BSNL നൽകുന്നു
By
Anoop Krishnan |
Updated on 05-Feb-2018
HIGHLIGHTS
പുതിയ ലാൻഡ് ലൈൻ ഓഫറുകൾ
BSNL ന്റെ പുതിയ ലാൻഡ് ലൈൻ ഓഫറുകൾ വീണ്ടും പുറത്തിറക്കി .പുതിയ ഓഫറുകൾ എന്നുപറയുവാൻ സാധിക്കില്ല ,കാരണം ഈ ലാൻഡ് ലൈൻ ഓഫർ 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരുന്നു .
എന്നാൽ കഴിഞ്ഞ മാസം ഈ ഓഫറുകൾ നിർത്തലാക്കിയിരുന്നു .ഇപ്പോൾ ഇതാ വീണ്ടും ഈ ഓഫറുകൾ മൂന്നു മാസത്തേക്ക് ലഭിക്കുന്നു .BSNL ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് ഞായറാഴ്ചകളില്‍ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാവുന്നതാണ് .
മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.എന്നാൽ രാത്രിയിൽ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ കോളുകൾ BSNL നിർത്തലാക്കിയിരുന്നു .രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ ലഭിച്ചിരുന്ന ഓഫറുകളാണ് നിർത്തലാക്കിയിരുന്നത് .