BSNLന്റെ 4G ഏപ്രിലിൽ! പദ്ധതി എവിടെ എത്തി?

Updated on 09-Mar-2023
HIGHLIGHTS

BSNL ഏപ്രിലിൽ രാജ്യത്ത് 4G അവതരിപ്പിച്ചേക്കും

4ജിക്കായുള്ള ഉപകരണങ്ങൾ TCSൽ നിന്ന് കിട്ടിത്തുടങ്ങി

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് സോഫ്റ്റ്വെയർ പാച്ച് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്

പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ (BSNL) അടുത്തമാസം രാജ്യത്ത് 4ജി അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 4G Networkനായുള്ള ഉപകരണങ്ങൾ ടാറ്റ കൺസൾട്ടൻസി സർവീസസി (TCS)ന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് ബിഎസ്എൻഎല്ലിനു കിട്ടിത്തുടങ്ങിയെന്നാണു റിപ്പോർട്ട്. 

4G ഏപ്രിലിൽ

ആദ്യഘട്ടത്തിൽ ഫിറോസ്പൂർ, പത്താൻകോട്ട്, അമൃത്സർ എന്നിവയുൾപ്പെടെ പഞ്ചാബിലെ മൂന്ന് ജില്ലകളിലാകും ബിഎസ്എൻഎല്ലി(BSNL)ന്റെ 4ജി ലഭിക്കുക. ഈ 3 ജില്ലകിലെ തെരഞ്ഞെടുത്ത 200 സൈറ്റുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളാണ് ടിസിഎസ്(TCS)കൺസോർഷ്യം ബിഎസ്എൻഎല്ലി(BSNL)നു കൈമാറുന്നത്. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാകകുന്നതിനുള്ള ഉപകരണങ്ങൾക്കുള്ള ടെൻഡർ സർക്കാർ അംഗീകരിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. 

50 ഓളം സൈറ്റുകൾക്കായി തേജസ് നെറ്റ്വർക്കുകൾ വഴി ടിസിഎസ് (TCS) ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DoT) ഒരു സോഫ്റ്റ്വെയർ പാച്ച് അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മാർച്ച് പകുതിയോടെ 4ജി ലോഞ്ചിനായി 100 ഓളം സൈറ്റുകൾ പൂർത്തിയാക്കാനാണു ശ്രമം. 

2023-24 ൽ തന്നെ രാജ്യം മുഴുവൻ 4ജി വാഗ്ദാനം ചെയ്യാനാണ് പൊതുമേഖല സ്ഥാപനത്തിന്റെ ശ്രമം. ഇതുവഴി 20 ശതമാനം വരുമാന വർധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 4ജി സമാരംഭിക്കുന്നതിനായി BSNL ആദ്യത്തെ തദ്ദേശീയമായ eNodeB വിന്യസിച്ചതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഈ വർഷം ഏപ്രിലിലോടെ ബിഎസ്എൻഎൽ (BSNL)4ജിയും, അടുത്ത വർഷം മാച്ചോടെ 5ജി യും പ്രദാനം ചെയ്യുമെന്നു മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ടെലികോം കമ്പനികൾ റീചാർജ് നിരക്കുകൾ കുത്തനെ വർധിക്കുമ്പോൾ ബിഎസ്എൻഎല്ലി(BSNL)ൽ പ്രതീക്ഷയർപ്പിക്കുന്ന ലക്ഷകണക്കിന് ഉപയോക്താക്കളുണ്ട്. 

Connect On :