BSNL ബ്രോഡ്ബാൻഡ് കണക്ഷനോടൊപ്പം Wi-Fi റൂട്ടറുകൾ സൗജന്യം

Updated on 16-Jan-2023
HIGHLIGHTS

ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്ഷനൊപ്പമാണ് പുതിയ ഓഫർ

ആറ് മാസത്തേക്കുള്ള പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ഓഫർ ലഭ്യമാവുകയുള്ളു

ഇൻസ്റ്റാളേഷൻ ചാർജ് ബിഎസ്എൻഎൽ ഒഴിവാക്കിയിട്ടുണ്ട്

പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എഎൽ (BSNL) ഇപ്പോൾ ബ്രോഡ്ബാന്റ് (Broadband) മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ്. രാജ്യത്തെ എറ്റവും വലിയ ബ്രോഡ്ബാന്റ് (Broadband) സേവനദാതാവ് എന്ന പദവി ജിയോ ഫൈബർ തട്ടിയെടുക്കുകയും എയർടെൽ രണ്ടാം സ്ഥാനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന അവസരത്തിൽ ബിഎസ്എൻഎൽ (BSNL) കൂടുതൽ ഓഫറുകളും ആനുകൂല്യങ്ങളുമായി പുതിയ വരിക്കാരെ നേടാൻ ശ്രമിക്കുകയാണ്.

ബിഎസ്എൻഎൽ (BSNL) കൂടുതൽ ഓഫറുകളും ആനുകൂല്യങ്ങളുമായി പുതിയ വരിക്കാരെ നേടാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്ന ആളുകൾക്ക് സൌജന്യമായി സിംഗിൾ ബാൻഡ് വൈഫൈ(Wi-fi)റൂട്ടറുകൾ നൽകുന്നുണ്ട്. ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കാണ് സൗജന്യമായി റൂട്ടർ(Router)ലഭിക്കുന്നത്. 300 എംബിപിഎസ് വരെ വേഗതയിലുള്ള ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ ഈ റൂട്ടർ മതിയാകും. ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്ന പരമാവധി വേഗതയും 300 എംബിപിഎസ് ആണ്.

വൈഫൈ റൂട്ടർ ലഭിക്കാൻ ചെയ്യേണ്ടത്

ബിഎസ്എൻഎൽ(BSNL) വരിക്കാർ ആറ് മാസത്തെ പേയ്‌മെന്റ് നൽകാൻ തയ്യാറായാൽ സിംഗിൾ ബാൻഡ് വൈഫൈ റൂട്ടർ (Wi-Fi) സൗജന്യമായി ലഭിക്കും. ഒരു മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഈ ഓഫർ ലഭിക്കുകയില്ല. ആറ് മാസത്തേക്കുള്ള പ്ലാൻ ഒരുമിച്ച് എടുക്കാൻ സാധിക്കും. ഫൈബർ ബേസിക് പ്ലസ്, ഫൈബർ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്, ഫൈബർ പ്രീമിയം പ്ലസ് ഒടിടി എന്നിങ്ങനെ ആറ് മാസത്തേക്ക് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ(BSNL)നൽകുന്നുമുണ്ട്.

സൗജന്യ ഇൻസ്റ്റാളേഷൻ (Free Installation)

അടുത്തിടെ ബിഎസ്എൻഎൽ സൗജന്യ ഇൻസ്റ്റാളേഷൻ (BSNL Free Installation) പ്രഖ്യാപിച്ചിരുന്നു. ബ്രോഡ്ബാന്റ് കണക്ഷൻ(Broadband Connection)എടുക്കുമ്പോൾ ആദ്യം തന്നെ നൽകേണ്ടി വരുന്ന ഇൻസ്റ്റാളേഷൻ ചാർജ് പൂർണമായും ഒഴിവാക്കുകയാണ് കമ്പനി ചെയ്തത്. ഡിഎസ്എൽ(DSL), ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ(Fiber Broadband Connections) എടുക്കുമ്പോൾ ഇൻസ്റ്റാളേഷൻ ചാർജ് (Installation charge) നൽകേണ്ടതില്ലെന്ന് ബിഎസ്എൻഎൽ (BSNL)അറിയിച്ചു. ഈ ഓഫർ മാർച്ച് 31 വരെ മാത്രമേ ലഭ്യമാവുകയുള്ളു.

പുതിയ ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുമ്പോൾ ഇൻസ്റ്റാളേഷൻ ചാർജായി 500 രൂപ വരെയാണ് ഈടാക്കുന്നത്. ഡിഎസ്എൽ കണക്ഷനുകൾ എടുക്കുന്നവരിൽ നിന്നും 250 രൂപയും ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾ എടുക്കുന്നവരിൽ നിന്നും 500 രൂപയുമാണ് ബിഎസ്എൻഎൽ ഈടാക്കുന്നത്. 2023 മാർച്ച് 31 വരെ ഈ ചാർജ് ഒഴിവാക്കും. ഏത് പ്ലാൻ തിരഞ്ഞെടുത്താലും ഈ ഇൻസ്റ്റാളേഷൻ ചാർജ് നൽകേണ്ടി വരില്ല.

വില കുറഞ്ഞ പ്ലാനുകൾ

കുറഞ്ഞ വിലയിൽ പോലും ബിഎസ്എൻഎൽ (BSNL)  ഭാരത് ഫൈബർ പ്ലാനുകൾ നൽകുന്നുണ്ട്. 399 രൂപ മുതലാണ് കമ്പനിയുടെ പ്ലാനുകൾ ആരംഭിക്കുന്നത്. ഈ പ്ലാനിന് ഫൈബർ എക്സ്പീരിയൻസ് FTTH പ്ലാൻ എന്നാണ് പേര്. 1000 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 30 എംബിപിഎസ് വേഗതയും പ്ലാനിലൂടെ ലഭിക്കും. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. സൌജന്യ കോളിങ് അടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ നൽകുന്ന 449 രൂപ പ്ലാൻ 30 എംബിപിഎസ് വേഗതയിൽ 3300 ജിബി വരെ ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.
 499 രൂപ വിലയുള്ള ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാൻ 40 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 40 എംബിപിഎസ് വേഗതയിൽ 3300 ജിബി വരെ ഹൈ-സ്പീഡ് ഇന്റർനെറ്റും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

Connect On :