ഇന്ത്യയിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ (BSNL) ആണ്. ധാരാളം പ്രീപെയ്ഡ് മൊബൈൽ പ്ലാനുകൾ ബിഎസ്എൻഎൽ (BSNL) ഓഫർ ചെയ്യുന്നുമുണ്ട്. BSNLന്റെ പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ച് ഇവിടെ പറയുന്നത്.
319 രൂപയുടെ ബിഎസ്എൻഎൽ (BSNL) പ്രീപെയ്ഡ് റീചാർജ് പ്ലാൻ 65 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. അതായത് രണ്ട് മാസത്തിലും കൂടുതൽ വാലിഡിറ്റി. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും നാഷണൽ റോമിങ്ങും ഈ പ്ലാനിനൊപ്പം ലഭിക്കും. ഡൽഹിയിലെയും മുംബൈയിലെയും എംടിഎൻഎൽ റോമിങ് ഏരിയകളിലും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ആകെ 10 ജിബി ഡാറ്റയാണ് 319 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. 300 എസ്എംഎസുകളും 319 രൂപയുടെ ബിഎസ്എൻഎൽ (BSNL) പ്രീപെയ്ഡ് പ്ലാനിനൊപ്പം വരുന്നുണ്ട്. പ്ലാനിന്റെ മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ വാലിഡിറ്റി രണ്ട് മാസത്തിൽ കൂടുതൽ ആണെന്നതാണ് പ്രധാന കാര്യം. പാക്കിന്റെ വില വച്ച് കണക്കാക്കുമ്പോൾ ഒരു ദിവസത്തെ സേവനങ്ങൾക്ക് ഏതാണ്ട് 5 രൂപ വരും. അതായത് ഏകദേശം 150 രൂപയ്ക്ക് ഒരുമാസം മുഴുവൻ സേവനങ്ങൾ കിട്ടുന്നു.
സ്വകാര്യ കമ്പനികൾ പോലും നിരക്ക് വർദ്ധനവിനെ കുറിച്ചു ചിന്തിക്കുമ്പോൾ ആരുമറിയാതെ പരോക്ഷമായി നിരക്ക് വർധനവ് നടപ്പിലാക്കുകയാണ് ബിഎസ്എൻഎൽ (BSNL). പ്ലാനുകളുടെ വില നേരിട്ട് കുറയ്ക്കാതെ ആനുകൂല്യങ്ങളും വാലിഡിറ്റിയുമൊക്കെ വെട്ടിക്കുറയ്ക്കുകയാണ് ബിഎസ്എൻഎല്ലി (BSNL) ന്റെ രീതി. അടുത്തിടെ കമ്പനിയുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിൽ ഒന്നായ 599 രൂപയുടെ നൈറ്റ് അൺലിമിറ്റഡ് പ്രീപെയ്ഡ് ഓഫറിനൊപ്പമുള്ള ഡാറ്റാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരുന്നു.പ്രതിദിനം 5 ജിബി ഡാറ്റയാണ് 599 രൂപയുടെ ബിഎസ്എൻഎൽ (BSNL) പ്ലാൻ നേരത്തെ ഓഫർ ചെയ്തിരുന്നത്. ഇത് 3 ജിബിയായിട്ടാണ് കുറച്ചത്. അതേ സമയം ബാക്കിയുള്ള ആനുകൂല്യങ്ങളിൽ ഒന്നും മാറ്റം വരുത്തിയതുമില്ല. ഏപ്രിലിൽ ബിഎസ്എൻഎൽ തങ്ങളുടെ 4ജി നെറ്റ്വർക്ക് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് അപ്രഖ്യാപിത നിരക്ക് വർധനവ് കമ്പനി നടപ്പിലാക്കുന്നതും.