ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകളിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .187 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് നിലവിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .നേരത്തെ ഈ പ്ലാനുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കഴിഞ്ഞ മാസം ബിഎസ്എൻഎൽ 56 ,57 കൂടാതെ 58 എന്നി പ്ലാനുകളിലും മാറ്റങ്ങൾ വരുത്തിയിരുന്നു .
ബിഎസ്എൻഎൽ ഫാൻസി നമ്പർ പോയത് 2.4 ലക്ഷം രൂപയ്ക്ക്
ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ BSNL ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാൻസി നമ്പർ ലേലത്തിൽ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത് .കോട്ടയിൽ ഉള്ള ഒരു ഉരുള കിഴങ്ങ് വ്യാപാരിയാണ് BSNL ന്റെ അവസാനം 6 പൂജ്യത്തിൽ അവസാനിക്കുന്ന ഫാൻസി നമ്പർ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത് .തനൂജ് എന്നാണ് ഈ വ്യാപാരിയുടെ പേര് .
എന്നാൽ ഇത്ര വലിയ തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും തന്നെ ഞെട്ടിച്ചുകളഞ്ഞു .20000 രൂപയിൽ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാൽ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാൻസി നമ്പറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .